കോട്ടപ്പടി : കോട്ടപ്പടി E-152 സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 7,42,600 രൂപ കൈമാറി. ബാങ്ക് പ്രസിഡന്റ് ശ്രീ KS സുബൈർ തുകയുടെ ചെക്ക് MLA ആന്റണി ജോണിന് കൈമാറി. സര്‍ക്കാരിന്റെ കോവിഡ് വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി ബാങ്കിന്റെ വിഹിതവും ജീവനക്കാരുടെയും ഡയറക്ട് ബോർഡ് അംഗങ്ങളുടെ വിഹിതവും ചേര്‍ത്ത് സ്വരൂപിച്ചതാണ് തുക. ചടങ്ങിൽ ജില്ലാ പഞ്ചായത്തഗം റഷീദ സലിം, ബാങ്ക് സെക്രട്ടറി KP പത്രോസ്, ഡയറക്ട് ബോർഡ് അംഗങ്ങൾ എന്നിവര്‍ സന്നിഹിതരായി.
