കോതമംഗലം: കേന്ദ്ര സർക്കാർ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലക്കുന്നതിനെതിരെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഭീമമായ വില വർദ്ദനവിനെതിരെയും കോവിഡ് ന്റെ പശ്ചാത്തലത്തിൽ രാജ്യത്തെകർഷകർക്കും സാധാരണക്കാർക്കും സംരക്ഷണം നൽകാത്തതിലും തൊഴിൽ നിയമങ്ങൾ സസ്പെന്റ് ചെയ്യുന്നതിലും പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി സമരസമിതി ദേശീയ തലത്തിൽ പ്രഖ്യാപിച്ച പ്രതിക്ഷേധ സമരത്തിന്റെ ഭാഗമായി കോതമംഗലം താലൂക്ക് കമ്മറ്റിയുടെ ആഫിമുഖ്യത്തിൽ ഗാന്ധിസ്ക്വയറിലെ പോസ്റ്റാഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.സി.ഐ.ടി.യു. താലൂക്ക് സെക്രട്ടറി കെ.എ. ജോയി സമരം ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി. താലൂക്ക് സെക്രട്ടറി എം.എസ്.ജോർജ്ജ് അദ്ധ്യക്ഷനായി. എച്ച്.എം.എസ്.സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി മുഖ്യ പ്രസംഗം നടത്തി.സി.ഐ.ടി.യു. താലൂക്ക് കമ്മറ്റിയംഗം ജോഷി അറയ്ക്കൽ, ബിനു തങ്കൻ, പി.സി.ഔസേപ്പ്, പി.എസ് ജോണി തുടങ്ങിയവർ പ്രസംഗിച്ചു.