കോതമംഗലം: കോണ്‍ഗ്രസ് നേതാക്കളായ കെപിസിസി പ്രസിഡന്റിനും, പ്രതിപക്ഷ നേതാവിനുമെതിരെ കള്ളക്കേസുകള്‍ ചമയ്ക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കോതമംഗലം ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പോലീസ് സ്റ്റേഷന് മാര്‍ച്ചും ധര്‍ണയും നടത്തി. ബേസില്‍ ജംഗ്ഷനില്‍ തടഞ്ഞ മാര്‍ച്ച് കെപിസിസി നിര്‍വാഹക സമതിയംഗം ജെയ്സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഷെമീര്‍ പനയ്ക്കല്‍ അധ്യക്ഷനായി. എ.ജി. ജോര്‍ജ്, കെ.പി. ബാബു, പി.പി. ഉതുപ്പാന്, അബു മൊയ്തീന്, പി.എ.എം ബഷീര്‍, എം.എസ്. എല്‍ദോസ്, റോയി കെ. പോള്‍, എല്‍ദോസ് കീച്ചേരി, ജോര്‍ജ് വറുഗീസ്, പിന്‍സ് വര്‍ക്കി, വി.വി. കുര്യന്, എ.ജി. അനൂപ്, സലീം മംഗലപ്പാറ, പരീത് പട്ടാന്മാവുടി, എം.എ. കരീം, എബി ചേലാട്ട്, പി.എം. നവാസ്, അനൂപ് കാസിം, അനൂപ് ഇട്ടന്‍, പി.എ. പാദുഷ, സണ്ണി വറുഗീസ്, നോബിള്‍ ജോസഫ്, അലി പടിഞ്ഞാറേച്ചാലി, കെ.കെ. സുരേഷ്, മുഹമ്മദ് കൊണത്താപ്പിള്ളി, ഭാനുമതി രാജു, ഷൈമോള്‍ ബേബി, ചന്ദ്രലേഖ ശശിധരന് എന്നിവര്‍ പ്രസംഗിച്ചു.