Connect with us

Hi, what are you looking for?

SPORTS

അണ്ടർ 16 കേരള ക്രിക്കറ്റ്‌ ടീമിൽ ഇടം നേടി എം. എ. ക്രിക്കറ്റ്‌ അക്കാദമിയിലെ രണ്ടു താരങ്ങൾ

കോതമംഗലം : അണ്ടർ -16 കേരള ക്രിക്കറ്റ്‌ ടീമിലേക്ക് കോതമംഗലം മാർ അത്തനേഷ്യസ് ക്രിക്കറ്റ്‌ അക്കാദമിയിൽ നിന്ന് ശിവഹരി സഞ്ജീവ്, കെവിൻ നോബി പോൾ എന്നീ രണ്ടു കുട്ടി താരങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. ശിവഹരി 9 മത്സരങ്ങളിൽ നിന്നായി 22 വിക്കറ്റും, കെവിൻ നോബി പോൾ 8 മത്സരങ്ങളിൽ നിന്നായി 19 വിക്കറ്റുമാണ് ഡിസ്ട്രിക്ട്, സോൺ ലെവൽ മത്സരങ്ങളിൽ സ്വന്തമാക്കിയത്. ഈ മികച്ച പ്രകടനമാണ് ഇരുവരെയും സംസ്ഥാന ക്രിക്കറ്റ്‌ ടീമിലേക്കുള്ള സ്ഥാനം ഉറപ്പിച്ചത്. ഒഡിഷയിൽ വെച്ച് ഡിസംബർ 1 മുതൽ 24 വരെ നടക്കുന്ന വിജയ് മെർച്ചന്റ് ട്രോഫിയിൽ പങ്കെടുക്കുന്ന കേരള ടീമിലാണ് ഇവർ കളിക്കുന്നത്.

ശിവഹരി പെരുമ്പാവൂർ അമൃത വിദ്യാലയത്തിലെയും, കെവിൻ കോതമംഗലം വിമലഗിരി പബ്ലിക് സ്കൂളിലെയും വിദ്യാർത്ഥിയാണ്. എം എ ക്രിക്കറ്റ്‌ അക്കാദമിയിലെ ക്രിക്കറ്റ്‌ പരിശീലകരായ മനു വി എം, മനോജ്‌ കെ എക്സ്, അശോക് മേനോൻ ഇവരുടെ കീഴിലാണ് ഈ താരങ്ങൾ പരിശീലനം നേടുന്നത്. ഷാനവാസ്‌ വഹീദ് ആണ് ഫിറ്റ്നസ് ട്രൈനർ. മൂന്ന് വർഷത്തോളമായി ഇവർ എം. എ അക്കാദമിയിൽ പരിശീലനം നടത്തി വരുന്നു.

You May Also Like

error: Content is protected !!