Connect with us

Hi, what are you looking for?

NEWS

ജനാധിപത്യവ്യവസ്ഥിതിയെ തിരികെ പിടിക്കാനുള്ള പോരാട്ടമാണ് ഈ പാർലമെൻ്റ് തെരഞ്ഞെടുപ്പെന്ന് അഡ്വ : ചാണ്ടി ഉമ്മൻ എം.എൽ.എ

കോതമംഗലം :ഭാരത് ജോഡോ യാത്രയിലൂടെരാജ്യത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ രാഹുൽ ഗാന്ധിയിലൂടെരാജ്യത്തിൻ്റെ ജനാധിപത്യവ്യവസ്ഥിതിയെ തിരികെ പിടിക്കാനുള്ള പോരാട്ടമാണ് ഈ പാർലമെൻ്റ് തെരഞ്ഞെടുപ്പെന്ന് അഡ്വ : ചാണ്ടി ഉമ്മൻ എം.എൽ.എ.

കോതമംഗലം കലാ ഓഡിറ്റോറിയത്തിൽയുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിൻ്റെ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയ സദാചാരം നഷ്ടപ്പെട്ട അടിമകളുടെ കൂട്ടമാക്കി സി പി എം നെ മാറ്റിയ പിണറായി വിജയൻ ഈ നാടിനെ കര കയറാനാകാത്ത വിധം

കട കെണിയിലേക്ക് തള്ളി വിട്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.വന്യ ജീവി അക്രമണം പോലുള്ള ജനകീയ വിഷയങ്ങളിൽ ഇടപെടുന്ന നേതാക്കളെയും ജനപ്രതിനിധികളെയും വേട്ടയാടുന്ന സമീപനമാണ്

പിണറായി സർക്കാർ സ്വീകരിക്കുന്നത് എന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് പറഞ്ഞു.

മോദി സർക്കാർ സമാനതകൾ ഇല്ലാത്ത വിധം രാജ്യത്തെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റി എന്നും അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇലക്ട്രൽ ബോണ്ട്‌ അഴിമതിഎന്നും അദ്ദേഹം ചൂണ്ടികാട്ടി.

യുഡിഎഫ് ചെയർമാൻ ഷിബു തെക്കുമ്പുറം അധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം എൽ എ ,മുൻ മന്ത്രി ടി യു കുരുവിള, മുൻ എം എൽ എ വി ജെ പൗലോസ്,

കെപിസിസി ജനറൽ സെക്രട്ടറി എസ് അശോകൻ, ഇലക്ഷൻ കമ്മിറ്റി കൺവീനർ കെ പി ബാബു, എ ജി ജോർജ്ജ്, ഷമീർ പനക്കൽ, ബാബു ഏലിയാസ്, അഡ്വ : അബു മൊയ്‌ദീൻ, എം എസ് എൽദോസ്, എബി എബ്രഹാം, പി കെ മൊയ്‌ദു, ഇബ്രാഹിം കവലയിൽ, സുരേഷ് ബാബു,ഇ എം മൈക്കിൾ, എ ടി പൗലോസ്, എ സി രാജശേഖരൻ, മാത്യു ജോസഫ് എന്നിവർ പ്രസംഗിച്ചു.

ഷിബു തെക്കുമ്പുറം (ചെയർമാൻ ) കെ പി ബാബു (ജനറൽ കൺവീനർ ) എന്നിവർ ഭാരവാഹികൾ ആയി 1001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

You May Also Like

NEWS

കോതമംഗലം : നെല്ലിക്കുഴി രണ്ടുമാസം മുൻപ് ചിറയിൻകീഴിൽ ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആലുവ UC കോളേജ് MBA വിദ്യാർത്ഥിനി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത്...

NEWS

കോട്ടപ്പടി : കോട്ടപ്പടി പ്ലാച്ചേരിയിൽ കിണറിൽ വീണ കാട്ടാനയെ തുറന്നുവിടുന്നത് സംബന്ധിച്ച് പഞ്ചായത്ത് സമിതി അംഗങ്ങളുമായി ചർച്ച നടത്തിയാണ് തീരുമാനമെടുത്തത് എന്ന മലയാറ്റൂർ ഡി എഫ് ഒ യുടെ വാദം ശുദ്ധ നുണയെന്ന്...

NEWS

കോട്ടപ്പടി: കോട്ടപ്പടിയിൽ ജനവാസ മേഖലയിലെ കിണറ്റിൽ വീണ ആനയെ കയറ്റിവിട്ടതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളും, ആർ ഡി ഒ അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥന്മാരും കാണിച്ച കൊടിയ വഞ്ചനക്കെതിരെ കിഫ എറണാകുളം ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം...

NEWS

പെരുമ്പാവൂർ : കോട്ടപ്പടിയിൽ കിണറ്റിൽ വീണ ആന ജനങ്ങൾക്ക് ഭീഷണിയായി സമീപപ്രദേശത്ത് തന്നെ തുടരുന്ന അവസ്ഥ സംജാതമായത് ഗുരുതരമായ വീഴ്ചയെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ കുറ്റപ്പെടുത്തി .ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ആനയെ മയക്കു വെടി...