Connect with us

Hi, what are you looking for?

NEWS

യു ഡി എഫും ഘടകകക്ഷിയായ കേരള കോൺഗ്രസും നേർക്കുനേർ മത്സര രംഗത്ത്.

പി.എ.സോമൻ

കോതമംഗലം: കുട്ടമ്പുഴയിൽ യു ഡി എഫും ഘടകകക്ഷിയായ കേരള കോൺഗ്രസും നേർക്കുനേർ മത്സര രംഗത്ത്. കോതമംഗലം ബോക്ക് പഞ്ചായത്ത് കുട്ടമ്പുഴ ഡിവിഷനിലെ സിറ്റിങ്ങ് മെമ്പർ ആയിരുന്നത് കേരള കോൺഗ്രസിലെ ഷീല കൃഷ്ണൻകുട്ടിയാണ്. എന്നാൽ ഇക്കുറി ഈ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഫ്രാൻസിസ്ചാലിൽ കൈ അടയാളത്തിൽ മത്സര രംഗത്ത് എത്തുകയും ഇതേ സീറ്റിൽ കേരള കോൺഗ്രസിലെ ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായി ബോബി പറക്കുടിയിൽ കേരള കോൺഗ്രസിൻ്റെ ചിഹ്നമായ ചെണ്ട അടയാളത്തിലും മത്സര രംഗത്ത് ഇറങ്ങിയത് വോട്ടർമാർക്കിടയിൽ ആശങ്ക പരത്തിയിരിക്കുകയാണ്.

ഇതേ ബ്ലോക്ക് ഡിവിഷനിൽ വരുന്ന കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 16-ാം വാർഡിലും കോൺഗ്രസിൻ്റെ ഫാത്തിമ ജോസഫ് സ്വതന്ത്ര ചിഹ്നമായ കുട അടയാളത്തിലും മുൻ ബ്ലോക്ക് മെമ്പർ ഷീലകൃഷ്ണൻകുട്ടി ചെണ്ട അടയാളത്തിലും മത്സരിക്കുകയാണ്. ഈ പ്രദേശം ഉൾക്കൊള്ളുന്ന ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി എബി എബ്രാഹമിൻ്റെ ചിത്രം വച്ച് രണ്ട് കുട്ടരും ഫക്സുകളും വച്ചിരിക്കുകയാണ് വാർഡിലെയും ബ്ലോക്കിലെയും ഏത് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്ന ആശങ്കയിലാണ് പ്രവർത്തകർ.

ODIVA

You May Also Like

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം :- മാമലക്കണ്ടത്ത് പശുക്കളെ തൊഴുത്തിൽ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. ഏലംതാനത്ത് സുജാത സാജു എന്ന കർഷകയുടെ 2 കറവ പശുക്കളാണ് ചത്തത്. ആറ് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്. ഒരു പശുവിൻ്റെ...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...