പെരുമ്പാവൂർ: സ്ക്കൂൾ പരിസരത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ രണ്ടുപേർ പിടിയിൽ. വാഴക്കുളം ഏഴിപ്പുറം ഐരാനിപ്പറമ്പ് ഭാഗത്ത് തേനാലി അഷ്റഫ് (52 ), വെങ്ങോല പോഞ്ഞാശ്ശേരി ഭാഗത്ത് അറയ്ക്കക്കുടി മുണ്ടേത്ത് അഷ്കർ (38) എന്നിവരെയാണ് പെരുമ്പാവൂർ പോലിസ് അറസ്റ്റ് ചെയ്തത്. വെങ്ങോല ചിത്രപ്പുഴ റോഡിലുള്ള പ്രതികളുടെ കടയിൽ നിന്നും ആണ് നിരോധിത പുകയില ഉല്പനങ്ങൾ കുട്ടികൾക്ക് വിറ്റിരുന്നത്. എസ്.ഐമാരായ ജോസി.എം.ജോൺസൻ, എം.ടി.ജോഷി, എ.എസ്.ഐ ഷിബു മാത്യു,
എസ്.സി.പി.ഒ മൃദുല കുമാരി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
