Connect with us

Hi, what are you looking for?

CRIME

ഇരുചക്ര വാഹന യാത്രികനെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

കോതമംഗലം: ഇരുചക്ര വാഹന യാത്രികനെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കോതമംഗലം പുതുപ്പാടി കാരക്കുന്നം താണിക്കത്തടം കോളനിയില്‍ ചാലില്‍ പുത്തന്‍പുര വീട്ടില്‍ ദിലീപ് (44), താണിക്ക തടം കോളനിയില്‍ മനയില്‍ കിഴക്കേ വീട്ടില്‍ സന്തോഷ് (39) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി മൂവാറ്റുപുഴ കിഴക്കേക്കര റേഷന്‍ കടപ്പടി ഭാഗത്ത് വച്ചായിരുന്നു സംഭവം. കിഴക്കേക്കര സ്വദേശിയായ സനില്‍കുമാര്‍ ഇയാളുടെ സുഹൃത്തായ ഷാജി എന്നിവര്‍ ഓടിച്ചു വന്ന ഇരു ചക്ര വാഹനം റേഷന്‍ കട പടിഭാഗത്ത് വച്ച് മറിയുകയായിരുന്നു. ഇതുകണ്ട് പിന്നില്‍ മറ്റൊരു ഇരു ചക്രവാഹനത്തില്‍ വരികയായിരുന്ന ദിലീപ്, സന്തോഷ് എന്നിവര്‍ ഇവരെ അസഭ്യം പറഞ്ഞുകൊണ്ട് കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു.സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളും നിരവധി കേസുകളിലെ പ്രതിയുമായ ദിലീപ് മുന്‍പ് കാപ്പാ നിയമനടപടി നേരിട്ടിട്ടുള്ളതാണ്. ഡിവൈഎസ്പി പി.എം. ബൈജു വിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസ്, എസ് ഐ മാരായ കെ.കെ.രാജേഷ്, വിഷ്ണു രാജു, ബിനു വര്‍ഗീസ് , എസ്.സി.പി.ഒ മാരായ നിഷാന്ത് കുമാര്‍, മജുകുമാര്‍, സി.പി.ഓ സിജോ തങ്കപ്പന്‍ എന്നിവരാണ് ഉണ്ടായിരുന്നത്

You May Also Like

NEWS

കോതമംഗലം: കാറിനു മുകളിൽ സാഹസികയാത്ര നടത്തിയതിനു ഡ്രൈവർക്കും ഉടമയ്ക്കും എതിരെ നിയമ നടപടിയുമായി മോട്ടർ വാഹന വകുപ്പ്. കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ ഊന്നുകല്ലിനു സമീപം വെള്ളിയാഴ്ച വൈകിട്ടു കാറിനു മുകളിലിരുന്ന് ഒരാൾ സഞ്ചരിക്കുന്ന ദൃശ്യം...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

NEWS

കോതമംഗലം: കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ട് കായൽ നീന്തി ചരിത്രം കുറിക്കാൻആറു വയസുകാരി ഒരുങ്ങുന്നു. കായലിലെ ആഴമേറിയ ഏഴ് കിലോമീറ്ററോളം ദൂരം ഈ വരുന്ന 12 ശനിയാഴ്ച നീന്തികടക്കാനൊരുങ്ങുകയാണ് കോതമംഗലം സ്വദേശിനിയായ...

NEWS

കവളങ്ങാട് : കോൺഗ്രസ്സ് സേവാദൾ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി വാരാചരണത്തിൻ്റെ ഭാഗമായി നേര്യമംഗലം ഫാമിലി ഹെൽത്ത് സെൻ്റർ പരിസരം ശുചീകരണം നടത്തി. നേരത്തെ ടൗണിൽ ഗാന്ധി പ്രതിമക്ക് മുമ്പിൽ...

error: Content is protected !!