പോത്താനിക്കാട് : ഇരുപത് കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. മണിപ്പാറ കീരന്‍ പാറയില്‍ അനൂപ് (30),കടവൂര്‍ ഞാറക്കാട് കണ്ണന്‍ കുളത്ത് ബിബിന്‍ തോമസ് (36) എന്നിവരെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അനൂപ് വാടകയ്ക്ക് താമസിക്കുന്ന ഏനാനല്ലൂര്‍ പുളിന്താനത്തെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ആറ് കിലോ വീതമുള്ള രണ്ട് വലിയ പായ്ക്കറ്റിലും, ബാക്കി ചാക്കിലുമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. 250 ഗ്രാം
പാക്കറ്റുകളിലാക്കിയാണ് ഇവരുടെ വില്‍പ്പന. ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ് ഇന്‍സ്‌പെക്ടര്‍മാരായ കെ.എ.ഷിബിന്‍, കെ.ഉണ്ണികൃഷ്ണന്‍ എസ്.ഐമാരായ റോജി ജോര്‍ജ്, ലിബു തോമസ്, എ.എസ്.ഐമാരായ എം.എസ്.മനോജ്, പി.പി.പൗലോസ്, സി.കെ.സല്‍മ, സി.പി.ഒ മാരായ കെ.എ.നിയാസുദ്ദീന്‍, ജി.രാമനാഥ്, പി.കെ.ദീപു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ്
സൂചന. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
