Connect with us

Hi, what are you looking for?

CRIME

യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

കോതമംഗലം: യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. നെല്ലിക്കുഴി ഗവ.ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന ഇടയാലിക്കുടി അഷ്‌കര്‍ (27), ഇടയാലില്‍ യൂനസ് (31) എന്നിവരാണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 2ന് രാത്രി 8ഓടെ നെല്ലിക്കുഴി ഹൈസ്‌കൂളിന് സമീപമുള്ള റോഡിലാണ് പ്രതികള്‍ യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അതിഥിത്തൊഴിലാളിയെ ആക്രമിക്കുന്നത് യുവാവ് ചോദ്യം ചെയ്തതിനാണ് പ്രതികള്‍ യുവാവിനെ കുത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ പ്രത്യേകം സ്‌ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി സസ് സ്റ്റാന്‍ഡില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മറ്റ് 4 പേര്‍ക്കെതിരെ കൂടി പോലീസ് കേസെടുത്തിട്ടുണ്ട്.പ്രതികളെ സഹായിച്ചതിന് നെല്ലിക്കുഴി സ്വദേശിയായ ജിതിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൂവാറ്റുപുഴ ഡി വൈ എസ് പി മുഹമ്മദ് റിയാസ്, കോതമംഗലം എസ്.എച്ച്. ഒ പി.ടി ബിജോയി, എ.എസ്.ഐ സലീം, എസ്.സി പി.ഒ മാരായ നിയാസ്, ഷെമീര്‍, സി.പി. ഒ കുഞ്ഞുമോന്‍, ഷിയാസ്, സനല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...