കോതമംഗലം: വടാട്ടുപാറ പലവന്‍ പടിയില്‍ രണ്ടു പേര്‍ മുങ്ങി മരിച്ചു. കാലടി മല്ലശേരി സ്വദേശി അബു ഫായിസ് (22), ആലുവ എടത്തല വടക്കേ തോലക്കര സ്വദേശി സിദ്ധിക്ക് (38) എന്നിവരാണ് മരിച്ചത്. ആലുവയില്‍ നിന്ന് വിനോദ സഞ്ചാരത്തിനായി മൂന്നു വാഹനങ്ങളിലെത്തിയ സംഘം കുളിക്കാനായി പുഴയില്‍ ഇറങ്ങിയപ്പോള്‍ അബുവും സിദ്ധിക്കും വെള്ളത്തില്‍ താഴ്ന്നുപോകുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും കോതമംഗലം ഫയര്‍ ഫോഴ്സും പോലീസും സ്ഥലത്തെത്തി രണ്ടു പേരെയും കരക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
