തിരുവനന്തപുരം :പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ ജനസംഖ്യ വളരെ കൂടുതലും വലുതുമായ പഞ്ചായത്തുകൾ വിഭജിച്ച് പുതിയ പഞ്ചായത്തുകൾ രൂപപ്പെടുത്തണമെന്ന് നിയമസഭയിൽ സബ്മിഷൻ നോട്ടീസിലൂടെ എൽദോസ് കുന്നപ്പള്ളി എംഎൽഎ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു .നിയോജകമണ്ഡലത്തിലെ പ്രധാന ജനവാസ കേന്ദ്രങ്ങളായ കുറുപ്പുംപടിയും അറക്കപ്പടിയും കേന്ദ്രമായി പുതിയ പഞ്ചായത്തുകൾ രൂപപ്പെടുത്തണമെന്ന് ആവശ്യം ഉന്നയിച്ചാണ് സബ്മിഷൻ നോട്ടീസ് എംഎൽഎ നൽകിയത് .നിലവിലുള്ള പഞ്ചായത്തുകളുടെ ഭൗതിക ഭൂപ്രകൃതിക്ക് അനുസൃതമായി ,നിലവിലുള്ള പഞ്ചായത്ത് ആസ്ഥാനങ്ങളുടെ തനിമ നിലനിർത്തി , സാമൂഹ്യ വികസനത്തിനായി പഞ്ചായത്തുകളുടെ വിഭജനം നടക്കേണ്ടതുണ്ടെന്നും,പഞ്ചായത്തുകളുടെ പുനർവിഭജനം നടത്തുന്ന പക്ഷം ആദ്യഘട്ടത്തിൽ തന്നെ പുതിയ പഞ്ചായത്തുകളായി ഇവ രണ്ടും പരിഗണിക്കണപ്പെടണമെന്ന ആവശ്യമാണ് സബ്മിഷൻ നോട്ടീസിൽ ഉന്നയിച്ചിട്ടുള്ളത് .
You May Also Like
NEWS
കോതമംഗലം: KSSPA കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോതമംഗലം സബ് ട്രഷറി ക്കു മുന്നിൽ3% DR ൻ്റെ 40 മാസത്തെ കുടിശ്ശിക തരാത്തതിൽ പ്രതിഷേധിച്ച് ധർണ്ണ നടത്തി. സംസ്ഥാന കമ്മറ്റി അംഗം...
NEWS
കോതമംഗലം : തൃക്കാരിയൂർ പ്രഗതി ബാലഭവന്റെ പന്ത്രണ്ടാമത് വാർഷികാഘോഷവും ദീപാവലി കുടുംബസംഗമവും ഡോ. അലക്സാണ്ടർ ജേക്കബ് ഐ.പി.എസ്. ഉദ്ഘാടനം ചെയ്തു. മാതൃകാ കുടുംബം എന്താണ് എന്നും കുട്ടികളുടെ വളർച്ചയിൽ കുടുംബത്തിന്റെ പ്രാധാന്യം എത്രത്തോളം...
NEWS
കോതമംഗലം: മലങ്കരസഭയുടെ യാക്കോബ് ബുര്‍ദാന എന്നറിയപ്പെടുന്ന കിഴക്കിന്റെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ ഭൗതിക ശരീരം ഇന്ന് പുലർച്ചെ മൂന്നരയോടെ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ എത്തിച്ചു....
NEWS
കോതമംഗലം: ഐഎന്‍ടിയുസി കോതമംഗലം റീജിയണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി. മുന്‍ നഗരസഭ ചെയര്‍മാന്‍ കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. റീജിയണല്‍ വൈസ് പ്രസിഡന്റ് കെ.സി. മാത്യൂസ് അധ്യക്ഷനായി. കോണ്‍ഗ്രസ്...