പെരുമ്പാവൂർ: അതിഥിത്തൊഴിലാളിയെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ രണ്ടു
പേർ പിടിയിൽ. മുടിക്കൽ മൂക്കട സുൽഫിക്കർ (29), വടക്കൻ അബൂബക്കർ (45) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ 13ന് പകൽ പത്ത് മണിയോടെ കണ്ടന്തറയിലാണ് സംഭവം. ബംഗാൾ സ്വദേശി താജുഷ പണി തേടി പെരുമ്പാവൂരിൽ പോയി തിരികെ വരുമ്പോൾ ഇവർ തടഞ്ഞു നിർത്തി
ഭീഷണിപ്പെടുത്തുകയും പോക്കറ്റിൽ നിന്ന് ബലമായി പണമെടുത്ത് കടന്നു
കളയുകയും ആയിരുന്നു. സുൽഫിക്കർ നേരത്തെയും സമാനമായ
കേസിലെ പ്രതിയാണ്. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐമാരായ
റിൻസ്.എം.തോമസ്, ജോഷി മാത്യു, സീനിയർ സി.പി.ഒ മാരായ
പി.എ.അബ്ദുൽ മനാഫ്, എം.ആർ.ലിജേഷ്, എ.കെ.സലിം എന്നിവരാണ്
അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
