കോതമംഗലം: ഏതാനും ദിവസങ്ങളായി പെരിയാർവാലി കനാലുകളിൽ വെള്ളമെ ത്തുന്നത് കലങ്ങിമറിഞ്ഞ്.
3 ദിവസമായി മെയിൻ, ഹൈലെവൽ, ലോ ലെവൽ, ബ്രാഞ്ച് കനാലുകളിലെല്ലാം കലക്കവെള്ളമാണ് ഒഴുകുന്നത്. കല്ലാർകുട്ടി അണക്കെട്ട് ശുചീകരണത്തിനായി തുറന്നപ്പോൾ ഒഴുകിയെത്തി ഭൂതത്താൻകെട്ട് ബറാജിൽ അടിഞ്ഞ ചെളി കാനാലിലേക്കൊ ഴുകുന്നതാണു പ്രശ്നം.
ഈ മാസം ആദ്യം കനാൽ തുറന്നപ്പോൾ ആദ്യം കലക്കവെള്ളം എത്തിയെങ്കിലും പി ന്നീടു തെളിഞ്ഞിരുന്നു. ബറാജിൽ വെള്ളം തെളിഞ്ഞ നിലയിലാണെങ്കിലും അടിയൊഴുക്കിൽ ചെളി കനാലിലേക്കെ ത്തുകയാണെന്നു പെരിയാർ വാലി അധികൃതർ പറഞ്ഞു.
കനാലിനെ ആശ്രയിച്ചുള്ള ജലവിതരണ പദ്ധതികളെയും ശുദ്ധജല സ്രോതസ്സുകളെയും ചെളിവെള്ളം ബാധിക്കുകയാണ്. ആളുകൾക്കു കുളിക്കാനും അലക്കാനും കഴിയുന്നില്ല. ബറാജിൽ അടിഞ്ഞ ചെളി ഒഴുകിത്തീരാതെ പോംവഴിയില്ല.