കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ ഹരിത കർമ്മ സേനക്ക് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് നൽകുന്ന ട്രോളികളുടെ വിതരണം പഞ്ചായത്ത് പ്രസിഡൻ്റ് മാമച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്തു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2023 – 2024 വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ച് പത്ത് പഞ്ചായത്തുകളിലും ഹരിത കർമ്മ സേനക്ക് അവർ സംഭരിക്കുന്ന വസ്തുക്കൾ എം.സി.എഫ് ലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടിയാണ് ട്രോളികൾ നൽകുന്നത്. കീരമ്പാറയിലെ 13 വാർഡുകളിലും ഇതിൻ്റെ ഭാഗമായി ട്രോളികൾ നൽകി. കഴിഞ്ഞ സാമ്പത്തിക വർഷം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഇലക്ട്രിക് ഓട്ടോ കീരംപാറ പഞ്ചായത്ത് ഹരിത കർമ്മ സേനക്ക് നൽകിയിരുന്നു..ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ ജോമി തെക്കേക്കര അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബീന റോജോ മുഖ്യ പ്രഭാഷണം നടത്തി.,ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ മഞ്ചു സാബു, പഞ്ചായത്ത് അംഗം ഗോപി മുട്ടത്ത്, വി.കെ. വർഗ്ഗീസ്,പഞ്ചായത്ത് സെക്രട്ടറി ആർ ജയശ്രീ, ഹരിത കർമ്മ സേനയുടെ ഭാരവാഹികളായ ഷീബ ബാബു,ഓമന വേലപ്പൻ,എബിൻ വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.
