കോതമംഗലം : 2024 നവംബർ 27 മുതൽ 30 വരെ സിംഗപ്പൂർ വച്ച് നടന്ന ഏഷ്യ പസഫിക് ഷിൻ്റോറിയൂ കരാട്ടെ ഇൻറർനാഷണൽ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് കത്താ വിഭാഗത്തിൽ സിൽവർ മെഡലും ,കുമിത്തെ വിഭാഗത്തിൽ വെങ്കലമെടലും നേടി നാടിന്റെ അഭിമാനമായി മാറിയ കുട്ടമ്പുഴ വിമല പബ്ലിക് സ്കൂലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിനി യായ ക്രിസ്റ്റീന റിൻസിന് കുട്ടമ്പുഴയിൽ സ്വീകരണം നൽകി. കുട്ടമ്പുഴ പമ്പ് ജംഗ്ഷന്റെ മുന്നിൽ നിന്ന് ഘോഷയാത്രയായാണ് ക്രിസ്റ്റീനയെ സ്വീകരണ വേദിയിലേക്ക് ആനയിച്ചത്. ടൗണിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം ആൻറണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.
കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയൻ , വൈസ് പ്രസിഡന്റ് മേരി കുര്യാക്കോസ്,പ്രിൻസിപ്പൽ സി ജ്യോതി മരിയ, സി. റജിൻ,കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ ഷീല രാജീവ്, ജോഷി പൊട്ടയ്ക്കൽ , ശ്രീജ ബിജു ,പി ടിഎ പ്രസിഡന്റ് റോയി അബ്രഹാം മാളിയേക്കൽ ,റിൻസ് പൗലോസ് എം പി ടി എ പ്രസിഡന്റ് സിജി സജി തുടങ്ങിയവർ സംസാരിച്ചു. പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ,അധ്യാപക അനധ്യാപകർ ,വിദ്യാർഥികൾ , വ്യാപാരികൾ മാതാപിതാക്കൾ തുടങ്ങി നൂറുകണക്കിന് പേർ അനുമോദന യോഗത്തിൽ പങ്കെടുത്തു.