കോതമംഗലം :നാടിന് അഭിമാനമായി മാറിയ ആദിത്യൻ സുരേന്ദ്രന് ആദരം. ഇരു കൈകളും ബന്ധിച്ച് 11 കിലോമീറ്റർ വേമ്പനാട്ട് കായൽ റെക്കോർഡ് സമയത്തിനുള്ളിൽ നീന്തി കയറിയ ആദിത്യൻ സുരേന്ദ്രനെ ആന്റണി ജോൺ എംഎൽഎ വീട്ടിൽ എത്തി അനുമോദിച്ചു.
ഇരു കൈകളും ബന്ധിച്ച് രാവിലെ 8 മണിയ്ക്ക് ആലപ്പുഴ ജില്ലയിലെ ചേർത്തല കുമ്പേൽ കരിയിൽ കടവ് മുതൽ കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള 11 കിലോമീറ്റർ ദൂരം 1 മണിക്കൂർ 35 മിനിട്ടുകൊണ്ട് നീന്തിയാണ് 24-ാമത് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയത്.
കോതമംഗലം ഡോൾഫിൻ അക്വാട്ടിയ ക്ലബ്ബിലെ നീന്തൽ പരിശീലകനായ ബിജു തങ്കപ്പന്റെ ശിക്ഷണത്തിലാണ് വേമ്പനാട്ട് കായൽ നീന്തിക്കയറിയത് . കുത്തുകുഴി കിഴക്കേ മേക്കൽ വീട്ടിൽ സുരേന്ദ്രന്റെയും ദിവ്യ സുരേന്ദ്രന്റെയും മകനും , കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും സ്റ്റുഡൻസ് പോലീസ് കേഡറ്റുമാണ്. എം എൽ എ യോടൊപ്പം മുനിസിപ്പൽ കൗൺസിലർ പി ആർ ഉണ്ണികൃഷ്ണൻ,കുത്തുകുഴി ഈസ്റ്റ് റസിഡന്റ്‌സ് അസോസിയേഷൻ (KERA) ഭാരവാഹികളായ ജോർജ് തയ്യിൽ, ജിജി കരിമ്പനയ്ക്കൽ, ജോർജ് പാറയ്ക്കൽ, ജിജി ജോബ്, ഷിജോ പരുത്തിക്കാട്ട്, രതീഷ് മേയ്ക്കൽ എന്നിവരും ഉണ്ടായിരുന്നു
