NEWS
ആദിവാസി ഊരുകളിൽ പോഷക ആഹാര കിറ്റുകളുടെ വിതരണം പൂർത്തീകരിച്ചു: ആന്റണി ജോൺ എം എൽ എ.

കോതമംഗലം: കോവിഡ് – 19, കോതമംഗലം മണ്ഡലത്തിലെ ആദിവാസി ഊരുകളിൽ 60 വയസ്സിന് മുകളിൽ ഉള്ളവർക്കും,കിടപ്പ് രോഗികൾക്കും മറ്റ് അർഹരായവർക്കുമുള്ള പോഷക ആഹാര കിറ്റിൻ്റെ വിതരണം പൂർത്തിയായതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. കൂടാതെ അർഹരായ പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ഭക്ഷ്യ സഹായ കിറ്റുകളും ലഭ്യമാക്കിയതായും, വിവിധ തരത്തിലുള്ള ബോധവത്കരണ പരിപാടികളും, ക്ഷേമ പ്രവർത്തനങ്ങളും ഇതോടൊപ്പം ആദിവാസി ഊരുകളിൽ നടത്തി വരുന്നതായും എം എൽ എ പറഞ്ഞു.
കുട്ടമ്പുഴ പഞ്ചായത്തിലെ മുഴുവൻ പട്ടികവർഗ്ഗ കോളനികളിലും സ്ഥിരമായി മരുന്ന് കഴിക്കുന്നവരുടേയും,മറ്റ് രോഗങ്ങൾക്ക് സ്ഥിര ചികിത്സ നടത്തുന്നവരുടേയും വിശദവിവരങ്ങൾ ശേഖരിച്ച് ഇവർക്ക് മരുന്ന് ലഭ്യമാക്കി വരുന്നുണ്ട്.അടിയന്തിര സാഹചര്യങ്ങളിൽ ചികിത്സ ആവശ്യത്തിന് വാഹനം ഏർപ്പാടാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. പട്ടികവർഗ്ഗ വികസന വകുപ്പിൻ്റെ മൊബൈൽ മെഡിക്കൽ യൂണിറ്റിൻ്റെ സേവനം ഈ മേഖലകളിൽ ഷെഡ്യൂൾ പ്രകാരം എല്ലാ കോളനികളിലും ലഭ്യമാക്കുന്നുണ്ട്.
നിലവിൽ റേഷൻ കാർഡ് ഇല്ലാത്ത നാല്പതോളം വരുന്ന പുതിയ കുടുംബങ്ങൾക്ക് ഭക്ഷ്യ സഹായ കിറ്റ് വിതരണത്തിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും,കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോളനികൾക്ക് പുറത്ത് നിന്നുള്ള സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആൻ്റണി ജോൺ എം എൽ എ അറിയിച്ചു.
NEWS
കൊച്ചി – ധനുഷ്കോടി ദേശീ പാതയിൽ നേര്യമംഗലത്ത് കാട്ടാന ഇറങ്ങി.

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയയും ഇഞ്ചതൊട്ടി റോഡുമായി സംഗമിക്കുന്ന റാണി കല്ല് ഭാഗത്താണ് പകൽ കാട്ടാന ഇറങ്ങിയത്. ഒറ്റ തിരിഞ്ഞെത്തിയ പിടിയാന ഏറെ നേരം ഭാഗത്ത് റോഡു വക്കിലെ കാട്ടിൽ നിലയുറപ്പിച്ച ശേഷം റോഡിലുള്ള വനത്തിലൂടെ കടന്നു പോകുകയായിരുന്നു.
വേനൽ കാലമായതോടെ ദേശീയ പാതയോരത്തുള്ള നേര്യമംഗലം റേഞ്ച് ഓഫീസ് പരിസരത്തും. മൂന്ന് കലുങ്കു ഭാഗത്തും ആറാം മൈലിലും കാട്ടാന കൂട്ടങ്ങൾ ഇറങ്ങുന്നത് പതിവായിട്ടുണ്ട്. നേര്യമംഗലം ഇടുക്കി റോഡിൽ നീണ്ടപാറയിലും കുടിയേറ്റ മേഖലയായ കാഞ്ഞിരവേലിയിലും കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകൾ ഇറങ്ങുകയും കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇന്ന് വില്ലാഞ്ചിറ ഭാഗത്ത് കാട്ടാന എത്തിയത്. നേര്യമംഗലം മേഖലയിൽ കാട്ടന ഇറങ്ങുന്നത് പതിവായതോടെ നാട്ടുകാരും യാത്രക്കാരും ഭീതിയിലാണ്.
NEWS
കാട്ടാന ആക്രമണം ഉണ്ടായ സ്കൂൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.

കോതമംഗലം : കഴിഞ്ഞ രാത്രി കാട്ടാനക്കൂട്ടം ആക്രമിച്ച ഇടമലയാർ ഗവൺമെന്റ് യു പി സ്കൂൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.2016 ന് ശേഷം ആദ്യമായിട്ടാണ് കാട്ടാന സ്കൂളിൽ വലിയ തോതിൽ നാശനഷ്ടം ഉണ്ടാക്കിയിട്ടുള്ളത്.സ്‌കൂളിന് ചുറ്റുമുള്ള ഫെൻസിങ് അടിയന്തിരമായി അറ്റക്കുറ്റ പണി നടത്തി പുനസ്ഥാപിക്കുന്നതിനും സ്കൂൾ കോമ്പൗണ്ടിനു ചുറ്റുമുള്ള കാട് അടിയന്തിരമായി വെട്ടി തെളിക്കുന്നതിനും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.തുണ്ടം റെയിഞ്ച് ഓഫീസർ സി വി വിനോദ് കുമാർ,മറ്റ് വനം വകുപ്പ് ഉദ്യോഗസ്ഥർ,എച്ച് എം ഷമീന റ്റി എ,സീനിയർ അസിസ്റ്റന്റ് ജോയി ഓ പി, ലക്ഷ്മി ബി,രാജേഷ് കുമാർ, റീന ആർ ഡി,സന്തോഷ് പി ബി,സോമൻ കരിമ്പോളിൽ,ബിനു ഇളയിടത്ത് എന്നിവർ എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.
NEWS
കോണ്‍ഗ്രസിന്റെ അസ്ഥിത്വം തകര്‍ക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുന്നു: മാത്യു കുഴല്‍നാടന്‍ എംഎല്‍എ.

കോതമംഗലം. കോണ്‍ഗ്രസ് കോതമംഗലം – കവളങ്ങാട് ബ്ലോക്ക് കമ്മറ്റികളുടെ നേതൃ സംഗമം മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാര്‍ച്ച്് 30 ന് വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തില്‍ നിയോജക മണ്ഡലത്തില്‍ നിന്നും 1500 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുവാന്‍ യോഗത്തില്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് കോതമംഗലം ബ്‌ളേക്ക് പ്രസിഡന്റ് എം.എസ് എല്‍ദോസ് അധ്യക്ഷനായി. കെപിസിസി ജന. കെ. ജയന്ത്് മുഖ്യ പ്രഭാഷണം നടത്തി. എ.ജി ജോര്‍ജ്, കെ.പി ബാബു, പി.പി ഉതുപ്പാന്‍, എബി എബ്രാഹം, പി.എ.എം ബഷീര്‍, റോയി കെ. പോള്‍, പി.സി ജോര്‍ജ്, പീറ്റര്‍ മാത്യു, ഷെമീര്‍ പനയ്ക്കല്‍, പ്രിന്‍സ് വര്‍ക്കി, ബാബു ഏലിയാസ്, വി.വി കുര്യന്‍, സി.ജെ. എല്‍ദോസ്, ജെയിംസ് കോറമ്പേല്‍, പരീത് പട്ടന്മാവുടി, ബിനോയി ജോഷ്വ, അനൂപ് കാസിം, ജോര്‍ജ് വറുഗീസ്, സത്താര്‍ വട്ടക്കുടി, സലീം മംഗലപ്പാറ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജെസി സാജു, കാന്തി വെള്ളക്കയ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
-
ACCIDENT3 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
ACCIDENT5 days ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
CRIME5 days ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
NEWS1 week ago
കോതമംഗലത്ത് രണ്ടിടങ്ങളിൽ തീ പിടുത്തം : ജാഗ്രത പുലർത്തണമെന്ന് അഗ്നി രക്ഷാ സേന
-
NEWS1 week ago
കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളിൽ ബഫർ സോൺ പരിധികളിൽ 1031 നിർമ്മിതികൾ കണ്ടെത്തിയതായി വനം വകുപ്പ് മന്ത്രി
-
CRIME4 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ അറസ്റ്റ് ചെയ്തു
-
NEWS2 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
-
CRIME3 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു