കോതമംഗലം: കാട്ടാനകളെ പ്രതിരോധിക്കാന്‍ ട്രഞ്ചുകളാണ് പരിഹാര മാര്‍ഗമെന്ന് കര്‍ഷക കോണ്‍ഗ്രസ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റി. താലൂക്കില്‍ കോട്ടപ്പടി, പിണ്ടിമന, കുട്ടമ്പുഴ, കീരംപാറ, കവളങ്ങാട് എന്നീ പഞ്ചായത്ത് പരിധിയില്‍ വരുന്ന വനാതിര്‍ത്തി മേഖലകളില്‍ ജനസംരക്ഷണാര്‍ഥം സ്ഥാപിച്ച ഹാംഗിംഗ് ഫെന്‍സിംഗുകള്‍ കാട്ടാനകള്‍ തകര്‍ത്ത് ജനങ്ങളെ ആക്രമിക്കുകയും കൃഷികളെല്ലാം നശിപ്പിക്കുകയും ചെയ്യുന്നു.
കാട്ടാനകള്‍ അടക്കമുള്ള വന്യമൃഗങ്ങളെ തടയാന്‍ വനാതിര്‍ത്തിയില്‍നിന്നും 50 മീറ്റര്‍ ഉള്‍മാറി ട്രഞ്ചുകള്‍ താഴ്ത്തുകയും നാടന്‍ ഇല്ലികള്‍ വച്ച് പിടിപ്പിക്കുകയും ചെയ്യണമെന്നാണ് ആവശ്യം. ഇത് നടപ്പാക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. കഴിഞ്ഞ ദിവസം കീരംപാറ ചീക്കോട് പൈനാപ്പിള്‍തോട്ടത്തിലെ പണിക്കിടെ ആവോലിച്ചാല്‍ മാലില്‍ സതീശനെ കാട്ടാന ആക്രമിച്ചിരുന്നു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സി ജോര്‍ജ് യോഗം ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് കെ.ഇ കാസീം അധ്യക്ഷത വഹിച്ചു. ഷൈജന്റ് ചാക്കോ, എം.സി അയ്യപ്പന്‍, പി.എം സിദ്ധിക്, ബെന്നി പോള്‍, വര്‍ഗീസ് കൊന്നനാല്‍, മാര്‍ട്ടിന്‍ കീഴെമാടന്‍, ലിബു തോമസ്, ഷെജീല ജിയാസ്, റീന വരയനാട്ട്, സല്‍മ പൈമറ്റം, ജോണ്‍ നാടുകാണി, ജോയി പനക്കല്‍, കുര്യാക്കോസ് മറ്റത്തില്‍, ജോര്‍ജ് പോള്‍, എം.പി എസ്തഫാനോസ് എന്നിവര്‍ പ്രസംഗിച്ചു.























































