കോതമംഗലം : ദേശീയപാത സംരക്ഷണ സമിതിയുടെ നേര്യമംഗലം വനമേഖലയിൽ
മരം മുറിക്കൽ സമരം ; 10 പേർക്കെതിരെ കേസ്:കണ്ടാൽ അറിയാവുന്ന 30 പേരെയും കേസിൽ ഉൾപ്പെടുത്തി. കൊച്ചി -ധനുഷ്കോടി ദേശീയപാത സംരക്ഷണ സമിതി കഴിഞ്ഞ ദിവസം നേര്യമംഗലം വനത്തിലെ
മരങ്ങൾ മുറിച്ചു കൊണ്ട് നടത്തിയ സമരത്തിൽ പങ്കെടുത്ത 10 പേർക്കെതിരെയാണ് വനപാലകർ
കേസെടുത്തത്.. കണ്ടാൽ അറിയാവുന്ന 30 പേർക്കെതിരെയും കേസ്. നേര്യമംഗലം റേഞ്ചിന് കീഴിലെ വാളറയിൽ കഴിഞ്ഞ ദിവസം ഹൈവേ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മരം മുറിക്കൽ സമരം നടത്തിയിരുന്നു. ഹൈക്കോടതി ഉത്തരവുപ്രകാരം റോഡിൻറെ ഇരുവശത്തും അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റണമെന്ന് ഉത്തരവിട്ടിട്ടും നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ആണ് മരം മുറിക്കൽ സമരം നടത്തിയത്.
ഈ സമരത്തിൽ പങ്കെടുത്തവർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ അൻസാരി, കോയ അമ്പാട്ട്, എൻഎച്ച് സംരക്ഷണ സമിതി ചെയർമാൻ പി.എം ബേബി , അതിജീവന പോരാട്ട വേദി ചെയർമാൻ റസാക്ക് ചൂരവേലി, വ്യാപാര വ്യവസായി ഏകോപന സമിതി ബ്ലോക്ക് പ്രസിഡൻ്റ് സാൻ്റി മാത്യു, എൽദോസ് ചേലാട്ട്, മഹേഷ് ചേലാട്ട് ,കെ.എച്ച് അലി, ഹരി, മാത്യു ജെയിംസ് എന്നിവർക്കെതിരെയാണ് വാളറ ഫോറസ്റ്റ് ഓഫീസ് അധികൃതർ കേസെടുത്തത്. കണ്ടാൽ അറിയുന്ന 30 പേരെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോറസ്റ്റ് റിസർവിൽ നിന്നിരുന്ന രണ്ട് പാഴ് മരങ്ങൾ മുറിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. 4000 രൂപയുടെ നഷ്ടം പനമ്പിനു ഉണ്ടായിട്ടുണ്ടെന്നാണ് അധികൃത പറയുന്നത്.