കോതമംഗലം: വാഴക്കുളം – കോതമംഗലം റോഡിൽ പാറച്ചാലിപ്പടി മുതൽ കോഴിപ്പിള്ളി വരെയുള്ള ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വ്യാഴാഴ്ച (01-01-2026) മുതൽ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചു. കോതമംഗലം ഭാഗത്തുനിന്നും പോത്താനിക്കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കുത്തുകുഴി വഴിയും വാഴക്കുളം ഭാഗത്ത് നിന്ന് പോകുന്ന വാഹനങ്ങൾ മാതിരപ്പള്ളി വാരപ്പെട്ടി വഴിയും തിരിഞ്ഞു പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.























































