കോതമംഗലം: മുൻസിപ്പാലിറ്റി തൊഴിൽ നികുതി അന്യായമായി വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അങ്ങാടി ടൗൺ തങ്കളം യൂണിറ്റുകൾ സംയുക്തമായിട്ടാണ് മുൻസിപ്പൽ ഓഫീസിനു മുന്നിൽ
ധർണ്ണ നടത്തിയത്. പ്രതിഷേധ റാലിയും ധാരണ നിയോജക മണ്ഡലം പ്രസിഡണ്ടും ജില്ലാ വൈസ് പ്രസിഡണ്ടുമായ ഇ കെ സേവ്യർ ഉദ്ഘാടനം ചെയ്തു.
കോതമംഗലം
ടൗൺ യൂണിറ്റ് പ്രസിഡണ്ട് എംപി നൗഷാദ്, തങ്കളം യൂണിറ്റ് പ്രസിഡണ്ട് പൗലോസ് നിയോജകമണ്ഡലം യൂത്ത് വിങ്ങ് പ്രസിഡന്റ് പ്രസിഡന്റ്
പി.എം.ഷംജൽ, നിയോജകമണ്ഡലം വനിതാ വിങ്ങ് പ്രസിഡണ്ട് ആശ ലില്ലി തോമസ് ,ടൗൺ യൂണിറ്റ് ട്രഷറർ കെ കെ വിശ്വനാഥൻ
തുടങ്ങിയവർ സംസാരിച്ചു. വ്യാപാരികൾ മുൻസിപ്പൽ സെക്രട്ടറിക്കും ചെയർമാനും തൊഴിൽ നികുതി കുറയ്ക്കുന്നതിനുള്ള നിവേദനം നൽകി .
