കോതമംഗലം: വ്യാപാരി വ്യവസായി ഏകോപന സമതി കോതമംഗലം ടൗണ്‍ യൂണിന്റെ നവീകരിച്ച വ്യാപാര ഭവന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര നിര്‍വഹിച്ചു.യൂണിറ്റ് പ്രസിഡന്റ് എം.ബി. നൗഷാദ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്ബ്, ജില്ലാ സെക്രട്ടറി എ.ജെ. റിയാസ്, ജില്ലാ വൈസ് പ്രസിഡന്റ് ഇ.എം. ജോണി, സി.എസ്. അജ്മല്‍, യൂണിറ്റ് സെക്രട്ടറി ഷിന്റോ ഏലിയാസ്, കെ.കെ. വിശ്വനാഥന്‍, ഇ.കെ. സേവ്യര്‍, ജിജി ഏളൂര്‍, മാമച്ചന്‍ ജോസഫ്, ഷമീര്‍ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
