കോതമംഗലം:ഓണത്തോട് അനുബന്ധിച്ചു നിത്യോപയോഗ സാധനങ്ങൾ ഗുണഭോക്താക്കൾക്ക് വിലക്കുറവിൽ ലഭിക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സപ്ലൈകോ ഓണം ഫെയറിന്റെ താലൂക്ക് തല ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി , വാർഡ് കൗൺസിലർ കെ എ നൗഷാദ് , മുവാറ്റുപുഴ സപ്ലൈകോ അസിസ്റ്റന്റ് മാനേജർ ഷാജി വി ആർ , ഫയർ ഇൻ ചാർജ് സനീഷ് കുമാർ എന്നിവർ പങ്കെടുത്തു . പ്രത്യേകം ഓണം ഓഫറുകളും വിലക്കുറവുമായിട്ടാണ് ഇത്തവണത്തെ സപ്ലൈകോ ഫെയർ നടക്കുന്നത്.അവശ്യസാധനങ്ങളായ 13 ഇനം ഭക്ഷ്യവസ്തുക്കൾ ഈ വർഷവും മിതമായ നിരക്കിൽ ഫെയറിലൂടെ ലഭിക്കും. ഓഗസ്റ്റ് 23 ന് തുടങ്ങി 28 ന് സമാപിക്കും
