Connect with us

Hi, what are you looking for?

NEWS

കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ ലഹരി വ്യാപനം തടയാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ കൂടുതല്‍ കര്‍ശനമായി മുന്നോട്ട് പോകണമെന്ന് താലൂക്ക് വികസന സമിതി യോഗം

കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോണ്‍ എം.എല്‍.എ യുടെ അധ്യക്ഷതയില്‍ മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ ചേര്‍ന്നു. കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ ലഹരി വ്യാപനം തടയാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ കൂടുതല്‍ കര്‍ശനമായി മുന്നോട്ട് പോകണമെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ എം.എല്‍.എ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നെല്ലിക്കുഴി ഉള്‍പ്പെടെയുള്ള താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി യോഗം വിലയിരുത്തി. എക്‌സ്സൈസ് , പോലീസ് വകുപ്പുകള്‍ ടി വിഷയത്തില്‍ ഗൗരവമായി ശ്രദ്ധ ചെലുത്തേണ്ടതും ബോധവല്‍ക്കരണം നടത്തേണ്ടതാണെന്നും എം.എല്‍.എ അറിയിച്ചു . ഈ വര്‍ഷത്തെ മാര്‍ത്തോമ ചെറിയപള്ളിയുടെ കന്നി 20 തീയതി പെരുന്നാള്‍ വിജയകരമായി നടത്തിയതില്‍ ബന്ധപ്പെട്ടവരെ വികസനസമിതി യോഗം അഭിനന്ദിച്ചു.. താലൂ ക്കിലെ വിവിധ പ്രദേശങ്ങളില്‍ രൂക്ഷമായി വന്യമൃഗശല്യം പരീഹരിക്കുന്നതിനും റോഡുകളിലെ അനധികൃതമായ പാര്‍ക്കിംഗ് നിയന്ത്രിക്കേണ്ടത് സംബന്ധിച്ചും ബന്ധപ്പെട്ട വകുപ്പ് അധികാരികള്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. കോതമംഗലം നഗരസഭയില്‍ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഓഫീസ് ഉടന്‍ തന്നെ ആരംഭിക്കുന്നതാണെന്ന് മുന്‍സിപ്പല്‍ ചെയര്‍മാന്‍ യോഗത്തില്‍ അറിയിച്ചു. പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികള്‍ സമയബന്ധിതമായി തീര്‍ക്കേണ്ടതാണെന്ന് യോഗം അഭിപ്രായപ്പെട്ടു. കോതമംഗലം നഗരങ്ങളിലെ വിവിധ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്ത സാഹചര്യത്തില്‍ തുടര്‍ന്നും കര്‍ശന പരിശോധന നടത്തുവാന്‍ യോഗം തീരുമാനിച്ചു . നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ മാലിന്യങ്ങള്‍ അലക്ഷ്യമായി നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ടിയാളുകള്‍ക്കെതിരെ പിഴ അടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കേണ്ടതായി യോഗത്തില്‍ തീരുമാനിച്ചു. കുട്ടമ്പുഴ ഭാഗത്തെ ജല ദൗര്‍ ലഭ്യം, വന്യമൃഗശല്യം എന്നിവ യോഗം ചര്‍ച്ച ചെയ്തു. പന്തപ്ര കോളനിയിലെ 79 ആദിവാസി കുടുംബങ്ങളുടെ പുനരധിവാസ നടപടികളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയുണ്ടായി. സമയബന്ധിതമായ പുനരധിവാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ടതാണെന്ന് തഹസില്‍ദാര്‍ ആവശ്യപ്പട്ടു. കീരംപാറ പഞ്ചായത്ത് പ്രദേശത്ത് അപകടകരമായി നില്‍ക്കുന്ന പാറക്കല്ലുകള്‍ എത്രയും വേഗം നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ ആവശ്യപ്പെട്ടു. കോതമംഗലം തഹസില്‍ദാര്‍ റെയ്ച്ചല്‍ കെ വര്‍ഗീസ്, മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ കെ ടോമി,കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാമച്ചന്‍ ജോസഫ്, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന്‍, കോതമംഗലം നഗരസഭ വികസന കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എം നൗഷാദ് , മുവാറ്റുപുഴ എം.എല്‍.എ പ്രതിനിധി അഡ്വ. അജു മാത്യു , വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം എസ് എല്‍ദോസ്,തോമസ് റ്റി ജോസഫ്,സാജന്‍ അമ്പാട്ട് ,ബേബി പൗലോസ് , എന്‍ സി ചെറിയാന്‍ , വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു .

 

You May Also Like

CHUTTUVATTOM

  മൂവാറ്റുപുഴ:മേക്കടമ്പിലെ യൂസ്ഡ് കാര്‍ ഷോറൂം തീവെച്ച പുത്തന്‍കുരിശ് സ്വദേശി പ്രതി എബിന്‍ പോളുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. പ്രതി തീവെച്ച, എറണാകുളം കടവുംഭാഗം സിനഗോഗിന് മുമ്പിലും, തൃപ്പൂണിത്തുറയിലും തുടര്‍ന്ന് മേക്കടമ്പിലെ യൂസ്ഡ് കാര്‍...

CHUTTUVATTOM

  പോത്താനിക്കാട്: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് പോത്താനിക്കാട് ഗവൺമെന്റ് എൽ.പി. സ്കൂളിൽ നാടൻ ഭക്ഷ്യവസ്തുക്കളുടെ പ്രദർശനം ഒരുക്കി.ഭക്ഷണത്തിന്റെ പ്രാധാന്യം, പോഷകാഹാരത്തിന്റെ ആവശ്യകത, ഭക്ഷ്യവസ്തുക്കളുടെ വൈവിധ്യം, ഭക്ഷണം പാഴാക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയിൽ കുട്ടികളിൽ അവബോധം ഉണ്ടാക്കും...

CHUTTUVATTOM

  കോതമംഗലം: എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത ഏക മോഡൽ സ്കൂളായി ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനെ പ്രഖ്യാപിച്ചു. മോഡൽ സ്കൂൾ പ്രഖ്യാപനച്ചടങ്ങ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ...

CHUTTUVATTOM

കോതമംഗലം: കൊണ്ടിമറ്റം പെലക്കുടിപരേതനായ സ്കറിയയുടെ ഭാര്യ മറിയം (92) നിര്യാതയായി . സംസ്കാരം തിങ്കളാഴ്ച ഒന്നിന് പുന്നേക്കാട് സെൻ്റ് ജോർജ് ഗദ്സീമോൻ യാക്കോബായ സുറിയാനി പള്ളിയിൽ. പരേത വാരപ്പെട്ടി കുരുന്നപ്പിള്ളി കുടുംബാഗമാണ്. മക്കൾ:...

CHUTTUVATTOM

  കുട്ടമ്പുഴ : ഐഎൻറ്റിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന കുട്ടമ്പുഴ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് എം.എ പ്രളാദൻ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ജില്ലാ...

CHUTTUVATTOM

ദുബായ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കോതമംഗലം സ്വദേശികളെ ഒരുമിപ്പിക്കുന്നതിനായി കോതമംഗലം ഗ്ലോബൽ ഫോറം രൂപീകരിക്കുമെന്ന് ഷിബു തെക്കുപുറം എംഎൽഎ.ദുബായിൽ കോതമംഗലം ഗ്ലോബൽ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അസോസിയേഷൻ രൂപീകരിക്കുന്ന കാര്യം...

CHUTTUVATTOM

കോതമംഗലം: ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കീരംപാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളം സംസ്ഥാന മന്ത്രിയും, യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ഒ.ജെ ജെനീഷ് നയിക്കുന്ന ജെന്‍ ഇന്ത്യ മൂവ്‌മെന്റ് പദയാത്രയുടെ പ്രചരണാര്‍ത്ഥം...

CHUTTUVATTOM

തിരുവനന്തപുരം: ബേക്കറി വഴി വീര്യം കൂടിയ ഹോർട്ടിവൈൻ വിൽപ്പനയുമായി ബന്ധപ്പെട്ട് കൈകൊണ്ട തീരുമാനം റദ്ദാക്കാൻ സർക്കാർ. എക്‌സൈസ് മന്ത്രി എം ലിജുവിന്റെ അനുമതിയോടുകൂടിയല്ലാത്ത തീരുമാനത്തിൽ അന്വേഷണവും ആരംഭിക്കും. ഉദ്യോഗസ്ഥ തലത്തിൽ എങ്ങനെ തീരുമാനം...

CHUTTUVATTOM

പാനിപ്ര: പാനിപ്ര അല്‍ഫലാഹ് പബ്ലിക് സ്‌കൂളില്‍ സംഘടിപ്പിച്ച ആര്‍ട്ടോറിയം 2കെ26 ഇന്റര്‍സ്‌കൂള്‍ ആര്‍ട്‌സ് ഫെസ്റ്റില്‍ ബ്ലോസം ഇന്റര്‍നാഷണല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ചാമ്പ്യന്‍മാരായി.15 സ്‌കൂളുകളില്‍ നിന്നായി ആയിരത്തോളം പ്രതിഭകള്‍ മാറ്റുരച്ച കലോത്സവത്തില്‍ 145 ഇനങ്ങളിലായി...

CHUTTUVATTOM

  കോതമംഗലം: എൻ.ക്യു.എ.എസ് ദേശീയ അംഗീകാരം ലഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ പോലും സേവനം ലഭിക്കാതെ രോഗികൾ വലയുന്നു.തുടര്‍ച്ചയായ ദിവസങ്ങളില്‍ അവധിയോ മറ്റ് കാരണങ്ങളോ മൂലം നിലവിലുള്ള...

CHUTTUVATTOM

  കോതമംഗലം:ആയക്കാട്തൈക്കാവും പടി കോട്ടേകുടിയിൽ ഇബ്രാഹിം ബാവ(65) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: പരേതയായ ആയിഷ.മക്കൾ. റജീന, ജറീന (ഇരുവരും ആരോഗ്യ വിഭാഗം ജീവനക്കാർ), ഇബ്രാഹിം (എക്സൈസ് എറണാകുളം).മരുമക്കൾ. റജീഷ് റഹ്മാൻ ,...

CHUTTUVATTOM

കോതമംഗലം: കേരളപ്പിറവിയുടെ 70-ാം വാർഷികത്തോടനുബന്ധിച്ച് കോതമംഗലത്ത് വിവിധ പരിപാടികളോടെ വിപുലമായ ആഘോഷം സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ തനിമയും കോതമംഗലത്തിന്റെ കലാ-സാംസ്കാരിക പൈതൃകവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും നാടിന്റെ സാംസ്കാരിക ചൈതന്യം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയുമാണ് ലക്ഷ്യം....

error: Content is protected !!