Connect with us

Hi, what are you looking for?

NEWS

വിമാന യാത്രക്കിടയിൽ കോതമംഗലം സ്വദേശിയുടെ സമയോചിത ഇടപെടൽ; വയോധികയുടെ ജീവൻ രക്ഷിച്ചു

ബൈജു കുട്ടമ്പുഴ

കോതമംഗലം സ്വദേശി അശ്വതി രതീഷ്  ഔചിത്യ പൂർണമായ ഇടപെടൽ ആണ് കൊൽക്കത്ത സ്വദേശി വയോധികയുടെ ജീവൻ രക്ഷിച്ചത് .  ശനിയാഴ്ച്ച ഫാമിലിയോടൊപ്പം ആൻഡമാനിൽ വെക്കേഷൻ ആഘോഷിച്ചു ഉച്ചയ്ക്ക് 12.20 ന്റെ വിസ്താര UK778 വിമാനത്തിൽ ആൻഡമാനിൽ നിന്നും ഡൽഹിയിലേക്ക് അശ്വതി രതീഷ് പുറപ്പെട്ടത്. വിമാനം കൽക്കട്ട എത്തറായപ്പോൾ വിമാനത്തിൽ ജീവനക്കാരുടെ അടിയന്തിര സന്ദേശം വരികയായിരുന്നു.

യാത്രക്കാരിൽ ഡോക്ടർമാരോ മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവരോ ഉണ്ടെങ്കിൽ ബന്ധപെടണമെന്നും യാത്രക്കാരിയായ വയോധികക്ക് മെഡിക്കൽ സഹായം വേണമെന്നായിരുന്നു .

ഇതു കേട്ടതോടെ അശ്വതി രതീഷ് തന്റെ സാന്നിധ്യം അറിയിക്കുകയും രോഗിയുടെ അടുത്തെത്തി പരിശോധന ആരംഭിക്കുകയും ചെയ്തു . കൈ കാലുകൾ മരവിച്ച അവസ്ഥയിലും പൾസ് തീരെ കുറഞ്ഞ നിലയിലും ശ്വാസം എടുക്കാൻ പറ്റാത്ത അവസ്ഥയിലും ആയിരുന്നു രോഗി . മുഖത്ത് വെള്ളം തെളിച്ചും വേദന കൊടുത്തു നോക്കിയിട്ടും വളരെ കുറഞ്ഞ  റെസ്പോൻസ് മാത്രമാണ് ഉണ്ടായിരുന്നുള്ളു  ഇവരെ ഉടനെ തന്നെ മറ്റു യാത്രക്കാരുടെ സഹായത്തോടെ സീറ്റിൽ കിടത്തുകയും  കാലുകൾ ഉയർത്തി രക്ത സമ്മർദ്ദം കൂട്ടി പൾസ് സാധാരണ നിലയിലേക്ക്  എത്തിക്കുകയും  ചെയ്തു എയർ ഹോസ്റ്റസിനോട് ഓക്സിജൻ  ആവശ്യപ്പെട്ടതിനെ തുടർന്ന് ഉടനെ തന്നെ ഓക്സിജൻ സിലിൻഡറും മാസ്‌കും അവർ എത്തിച്ചു നൽകി. തുടർന്ന് പ്രഷർ , ഷുഗർ എന്നിവ സാധാരണ നിലയിൽ എത്തിക്കാനുള്ള വിമാനത്തിലെ ഫസ്റ്റ് എയ്ഡ് കിറ്റിൽ നിന്നും ലായനികൾ കൊടുക്കുകയും അല്പം ഭേദപ്പെട്ട നിലയിലേക്ക് രോഗി എത്തിച്ചേരുകയും ചെയ്തു . കഴിഞ്ഞ 10 നാളുകൾ ആയി ഇവർ യാത്രയിലായിരുന്നെന്നും ഇതുവരെ ഒരു അസുഖങ്ങളും ഉണ്ടായിട്ടില്ലെന്നും ആണ് ബന്ധുക്കൾ പറഞ്ഞത്

73 വയസ്സ് ഉണ്ട് ഇവർക്ക് എന്നും .കൽക്കട്ട വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തി വയോധികയെ ഹോസ്പിറ്റലിലേക്ക് മാറ്റി . കൃത്യ സമയത്തുള്ള അശ്വതിയുടെ ഇടപെടലിൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിലുള്ള നന്ദി പറഞ്ഞാണ് ബന്ധുക്കളും വിമാനത്തിലെ ജീവനക്കാരും പിരിഞ്ഞത് . കഴിഞ്ഞ 12 വർഷമായി ഡൽഹി AIIMS ഹോസ്പിറ്റലിൽ കാർഡിയോ വാസ്കുലാർ ആൻഡ് തൊറസിക് സർജറി ICU  വിഭാഗത്തിൽ നഴ്സിങ് ഓഫീസർ ആണ് അശ്വതി രതീഷ്. ഇളംബ്ര സ്വദേശി രതീഷിന്റെ ഭാര്യയാണ് അശ്വതി.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...