കോതമംഗലം: തൃക്കാക്കര നിയമസഭ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ആയതിനാൽ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നത് വരെ കോതമംഗലം മണ്ഡലത്തിൽ മെയ് 7ന് നിശ്ചയിച്ചിരുന്ന പട്ടയമേള,തുടർച്ചയിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന അഞ്ഞൂറോളം കുടുംബങ്ങൾക്ക് അനുവദിച്ച പുതിയ ബി പി എൽ റേഷൻ കാർഡുകളുടെ വിതരണം,കീരംപാറ സ്മാർട്ട് വില്ലേജ് ഓഫീസ്,കോതമംഗലം രജിസ്ട്രേഷൻ കോംപ്ലെക്സ്,പിണവൂക്കുടി സ്കൂൾ,മിനി സിവിൽ സ്റ്റേഷനിലെ സുഭിക്ഷ ഹോട്ടൽ,പിണ്ടിമന ആയൂർവേദ ആശുപത്രി എന്നിവയുടെ ഉദ്ഘാടനവും,തട്ടേക്കാട് – കുട്ടമ്പുഴ റോഡ്,നെല്ലിക്കുഴി – ചെറുവട്ടൂർ റോഡ്,നങ്ങേലിപടി – 314 റോഡ്,അടിവാട് – കുത്തുകുഴി റോഡ്,അടിവാട് – കൂറ്റംവേലി റോഡ് എന്നി റോഡുകളുടെ ഉദ്ഘാടനവും,തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസ് റോഡിന്റെ രണ്ടാം ഘട്ടം,രാമല്ലൂർ – മുത്തംകുഴി റോഡ്,നേര്യമംഗലം – നീണ്ടപാറ റോഡ് എന്നീ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനവും,എം എൽ എ ആസ്തി വികസന ഫണ്ട്,സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ട് എന്നിവ ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച വിവിധ പ്രവർത്തികളുടെ ഉദ്ഘാടനങ്ങളും അടക്കമുള്ള പരിപാടികൾ മാറ്റിവച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.
