കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ മൂന്നു റോഡുകൾ ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ചു .ഭൂതത്താൻകെട്ട്- വടാട്ടുപാറ റോഡ്, പള്ളിപ്പടി- തെക്കേ വെണ്ടുവഴി- മലേപ്പീടിക റോഡ്, കോഴിപ്പിള്ളി – വാരപ്പെട്ടി റോഡ് എന്നീ മൂന്ന് റോഡുകളുടെ നവീകരണത്തിനുള്ള ടെൻഡർ നടപടികളാണ് പൂർത്തീകരിച്ചിട്ടുള്ളത്. പത്തു കോടി രൂപയാണ് റോഡുകളുടെ നവീകരണത്തിനായി അനുവദിച്ചിട്ടുള്ളത്. ബി എം ബി സി നിലവാരത്തിലാണ് റോഡുകളുടെ നവീകരണം. ആവിശ്യമായ ഇടങ്ങളിൽ കൾവേർട്ടുകളും ഡ്രൈനേജ് സംവിധാനങ്ങളും,റോഡ് സേഫ്റ്റിയുടെ ഭാഗമായി സ്റ്റഡ്,സൈൻ ബോർഡുകൾ,സീബ്രാ ലൈൻ,റോഡ് മാർക്കിങ്ങ് അടക്കമുള്ള പ്രവർത്തികളും ഉൾപ്പെടുത്തിയാണ് റോഡുകൾ നവീകരിക്കുന്നത് .കാലാവർഷത്തിന് ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും എം എൽ എ പറഞ്ഞു.



























































