കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ മൂന്നു റേഷൻ കടകൾ കൂടി കെ -സ്റ്റോർ ആയി ഉയർത്തിയതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു . നെല്ലിക്കുഴി പഞ്ചായത്തിലെ നെല്ലിക്കുഴി ടൗൺ, മുന്നൂറ്റിപതിനാല് ,കവളങ്ങാട് പഞ്ചായത്തിലെ പെരുമണ്ണൂർ എന്നീ റേഷൻ കടകളാണ് കെ- സ്റ്റോർ ആയി ഉയത്തിയത് . ആദ്യഘട്ടത്തിൽ ആവോലിച്ചാൽ റേഷൻകട കെ- സ്റ്റോറായി ഉയർത്തി നേരത്തെ പ്രവർത്തനം ആരംഭിച്ചിരുന്നു .10000 രൂപ വരെ ഇടപാട് നടത്താന്‍ കഴിയുന്ന മിനി ബാങ്കിങ് സംവിധാനം, വൈദ്യുതി ബില്‍, വാട്ടര്‍ ബില്‍, എന്നിവ അടക്കമുള്ള യൂട്ടിലിറ്റി പേയ്‌മെന്റുകള്‍, മിതമായ നിരക്കില്‍ അഞ്ച് കിലോഗ്രാം തൂക്കമുള്ള പാചക വാതക കണക്ഷന്‍, ശബരി, മില്‍മ ഉല്‍പ്പന്നങ്ങള്‍ എന്നീ സൗകര്യങ്ങളോട് കൂടിയാണ് കെ- സ്റ്റോറുകൾ പ്രവർത്തനം ആരംഭിക്കുന്നത് .പുതിയ മൂന്ന് കെ- സ്റ്റോറുകളുടെയും പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും മണ്ഡലത്തിലെ കൂടുതൽ റേഷൻ കടകൾ തുടർച്ചയിൽ കെ -സ്റ്റോറായി ഉയർത്തുമെന്നും ആന്റണി ജോൺ എം എൽ എ അറിയിച്ചു.
