Connect with us

Hi, what are you looking for?

NEWS

തോളേലി എം.ഡി. ഹൈസ്കൂളിൽ വാർഷിക ദിനാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

കോതമംഗലം : തോളേലി എം.ഡി. ഹൈസ്കൂളിന്റെ 48 -മത് വാർഷിക ദിനാഘോഷവും, 29 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ഷിജി എം.പുന്നക്കുന്നേലിന് യാത്രയയപ്പ് സമ്മേളനവും ആന്റണി ജോൺ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. വികാരി ഫാ. റിജോ ജോസഫ് കൊച്ചു കുന്നേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാറാമ്മ ജോൺ, വാർഡ് മെമ്പർ ഷൈമോൾ ബേബി, സ്കൂൾ മാനേജർ മോളികുട്ടി വികെ, ട്രസ്റ്റിമാരായ പി.പി. മത്തായി പരണായിൽ, ജോർജ് തോമസ് മുതുകാട്ട് , എം.പി.റ്റി. എ പ്രസിഡന്റ്‌ രജനി മനോജ്, അനിൽ ടി കെ എന്നിവർ പ്രസംഗിച്ചു.

2023 ലെ എസ്. എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.സമ്മാനവിതരണം നടത്തി.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...