കോതമംഗലം: 49 മത് വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി. കോട്ടപ്പടി – തോളേലി എം ഡി ഹൈസ്കൂളിൻറെ 49 മത് വാർഷിക ആഘോഷവും, 34 വർഷത്തെ അധ്യാപന ജീവിതത്തിനുശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക ജിബി ടി ചാക്കോച്ചന് യാത്രയയപ്പും നൽകി. സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം എം എൽ എ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി ഗോപി വിവിധ അവാർഡുകൾ വിതരണം ചെയ്തു. സ്കൂൾ ബോർഡ് പ്രസിഡൻറ് ഫാദർ റിജോ ജോസഫ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ചു.
പിണ്ടിമന ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ് എം അലിയാർ, ലാലി ജോയി, കോട്ടപ്പടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈമോൾ ബേബി, നിതിൻ മോഹനൻ, സ്കൂൾ മാനേജർ വി കെ മോളികുട്ടി , ട്രസ്റ്റി പി പി മത്തായി, പിടിഎ പ്രസിഡൻറ് കെ എസ് ഗിരീഷ്, എം പി ടി എ ചെയർപേഴ്സൺ സിമിമോൾ കെ എസ്, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻറ് ടി കെ അനിൽ, ഹെഡ് മിസ്ട്രസ് ജിബി ടി ചാക്കോച്ചൻ, സീനിയർ അസിസ്റ്റൻറ് അർപ്പണ സി അബ്രഹാം, മുൻ ഹെഡ് എ വി ഔസേപ്പ്, എന്നിവർ സംസാരിച്ചു. സ്കൂൾ ലീഡർ ജിസമോൾ ജിജോ കൃതജ്ഞത പറഞ്ഞു. സമ്മേളനത്തിനുശേഷം വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ നടന്നു.