Connect with us

Hi, what are you looking for?

NEWS

മാര്‍ തോമാ ചെറിയ പള്ളിയുടെ പോളിടെക്‌നിക് കോളേജിനും പുതിയ കോഴ്‌സുകള്‍ക്കും അനുമതി ലഭിച്ചു

കോതമംഗലം: മാര്‍ തോമാ ചെറിയ പള്ളിയുടെ ഉടമസ്ഥതയില്‍ പുതിയ ഒരു പോളിടെക്‌നിക് കോളേജിനും പുതിയ കോഴ്‌സുകള്‍ക്കും (എം സി എ, ബിടെക്ക് ഡാറ്റ സയന്‍സ്) അനുമതി ലഭിച്ചു. എംബിറ്റ്സ് എന്‍ജിനീയറിങ് കോളേജ് ( മാര്‍ ബസേലിയോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയന്‍സ് ) ക്യാമ്പസില്‍ പോളിടെക്‌നിക്കിന് വേണ്ടി പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഓള്‍ ഇന്ത്യ കൗണ്‌സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍, സാങ്കേതിക സര്‍വകലാശാല , സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ എന്നീ വിഭാഗങ്ങളുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി എല്ലാ അംഗീകാരങ്ങളും നേടിയാണ് കോളേജ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. സിവില്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് , ഇലക്ടറിക്കല്‍ & ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് എന്നീ ബ്രാഞ്ചുകള്‍ ആണ് ആരംഭഘട്ടത്തില്‍ അനുമതി ലഭിച്ചിട്ടുള്ളത്. അഡ്മിഷന്‍ നടപടികള്‍ പുരോഗമിച്ചു വരുന്നു. സെപ്തംബര്‍ 15 നുള്ളില്‍ അഡ്മിഷന്‍ പൂര്‍ത്തിയാകും, സെപ്റ്റംബര്‍ 5, 7 തിയത്തികളിയായി യഥാക്രമം ബിടെക്ക്, ഡിപ്ലോമ ക്ലാസ്സുകള്‍ ആരംഭിക്കും. കോളേജിന്റെയും കോഴ്‌സുകളുടെയും ഉത്ഘാടനം കോളേജ് വാര്‍ഷികത്തോട് അനുബന്ധിച്ചു നടക്കും. നിര്‍ദ്ധനരായ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പഠിക്കുന്നതിനുള്ള സൗകര്യം മാനേജ്‌മെന്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെപ്തംബര്‍ 5 മുതല്‍ 11 വരെ തീയതികളില്‍ കോളേജില്‍ നേരിട്ടെത്തി സ്‌പോട്ട് അഡ്മിഷന്‍ എടുക്കാവുന്നതാണ്.

മാര്‍ തോമാ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലില്‍, എംബിറ്റ്‌സ് കോളേജ് സെക്രട്ടറി സി എ കുഞ്ഞച്ചന്‍ ചുണ്ടാട്ട്, ട്രഷറര്‍ സി കെ ബാബു ചെറുപുറം, എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ പി സോജന്‍ ലാല്‍, പോളിടെക്‌നിക്ക് കോളേജ് പ്രിന്‍സിപ്പല്‍ പോള്‍സണ്‍ പീറ്റര്‍, ആള്‍ കേരള പ്ലേസ്‌മെന്റ് ഓഫീസേഴ്‌സ് കണ്‍സോര്‍ഷ്യം വൈസ് പ്രസിഡന്റും കോളേജിലെ പ്ലേസ്‌മെന്റ് ഓഫീസറുമായ ജെന്റി ജോയി, മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം മേധാവി പ്രഫ. നിധീഷ് എല്‍ദോ ബേബി, അഡ്മിഷന്‍ സെല്‍ കോര്‍ഡിനേറ്റര്‍ ബേസില്‍ എല്‍ദോസ്, ഷിജു രാമചന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

You May Also Like

NEWS

പെരുമ്പാവൂർ: ചുരയ്ക്ക കൃഷിയുടെ മറവിൽ കഞ്ചാവ് ചെടി കൃഷി ചെയ്തയാള്‍ എക്സൈസ് പിടിയിൽ. അസം സ്വദേശി ഹറുൾ റെഷിദ് ആണ് പിടിയിലായത്. കുറ്റിപാടം ജംഗ്ഷനിൽ ബാർബർ ഷോപ്പ് നടത്തിയിരുന്ന ഇയാൾ, ചുരയ്ക്ക കൃഷി...

NEWS

കോതമംഗലം: കോട്ടപ്പടിയിൽ കിണറ്റിൽ വീണ കാട്ടുകൊമ്പൻ പുല്ലുവഴിച്ചാലിൽ കൃഷിയിടത്തിലിറങ്ങി നാശം വരുത്തി. കോട്ടപ്പാറ വനമേഖലയില്‍ നിന്ന് നാലുകിലോമീറ്ററോളം മാറിയുള്ള പ്രദേശമാണ് പുല്ലുവഴിച്ചാല്‍.ഇവിടെയുള്ള കൃഷിയിടങ്ങളില്‍ ഇന്നലെ (വെള്ളിയാഴ്ച) പുലര്‍ച്ചെയാണ് ഒറ്റയാന്‍ എത്തിയത്്.ഒരാഴ്ച മുമ്പ് പ്ലാച്ചേരിയില്‍...

NEWS

കോതമംഗലം: നാഗഞ്ചേരി സെന്റ് ജോര്ജ് യാക്കോബായ പളളിയുടെയുടെയും ഓഫീസിൻ്റെയും പൂട്ട് തകർത്ത് മോഷ്ടാക്കൾ കവർച്ച നടത്തി. വിവരം ഇന്നലെ (വെള്ളിയാഴ്ച) രാവിലെയാണ് അറിയുന്നത്.പ്യൂണ്‍ പള്ളിയിലെത്തിയപ്പോള്‍ വാതിലുകള്‍ തുറന്നുകിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി...

NEWS

കോതമംഗലം:വാരപ്പെട്ടിയിൽകിണറിൽ വീണു പോയ ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി . വരപ്പെട്ടി ഇന്തിരനഗറിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ഗിരീഷ് (46) എന്നയാളുടെ ദേഹത്തേക്ക് കിണറിലെ വെള്ളം വറ്റിക്കാൻ ഉപയോഗിച്ച മോട്ടർ മുകളിൽ നിന്നും വീണ്...