Connect with us

Hi, what are you looking for?

NEWS

കോതമംഗലം വഴി തിരുവനന്തപുരം-പഴനി ബസ് സര്‍വ്വീസ് ആരംഭിച്ചു.

കോതമംഗലം: മൂന്നാറിന്റെ കാഴ്ചകള്‍ ആസ്വദിച്ച്‌ പളനി തീര്‍ത്ഥാടന യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി ഇനി കെഎസ്‌ആര്‍ടിസി പിടിക്കാം.ഇന്നലെ മുതല്‍ തിരുവനന്തപുരത്ത് നിന്ന് കെഎസ്‌ആര്‍ടിസി കോതമംഗലം വഴി പഴനി സര്‍വ്വീസ് ആരംഭിച്ചു. തിരുവനന്തപുരത്തു നിന്നും വൈകുന്നേരം തിരിക്കുന്ന ബസ് കോതമംഗലം, മൂന്നാര്‍ ഉദുമല്‍പെട്ട് വഴി പഴനിയില്‍ എത്തുന്ന രീതിയിലാണ് റൂട്ട്. എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആരംഭിച്ചു.  വൈകുന്നേരം 4.30 തിരുവനന്തപുരത്ത് നിന്ന് ബസ് പുറപ്പെടും. പുലര്‍ച്ചെ 4.30 ഓടെ പഴനിയിലെത്തും.  തിരികെ ഉച്ചയ്ക്ക് 11.30 ന് തിരിക്കുന്ന ബസ് ഉച്ചയ്ക്ക് ശേഷം 3.30 ഓടെ മൂന്നാര്‍ എത്തും. അടിമാലി, കോതമംഗലം, മൂവാറ്റുപുഴ വഴി തിരികെ തിരുവനന്തപുരത്തേയ്ക്ക്. അര്‍ദ്ധരാത്രി 12.30 ഓടെ തിരുവനന്തപുരത്ത് എത്തും. മൂന്നാറിന്റെ കുളിര്‍മ ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികള്‍ക്കും പളനിയിലേക്ക് പോകുന്ന ഭക്തര്‍ക്കും ഈ സര്‍വീസ് ഒരു പോലെ പ്രയോജനപ്പെടുത്താനാകും.

അന്തര്‍സംസ്ഥാന കരാര്‍ പ്രകാരം സമീപകാലത്ത് കെഎസ്‌ആര്‍ടിസി നടത്തിയ പരീക്ഷണങ്ങള്‍ വിജയിച്ച്‌, കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയതോടെയാണ് കൂടുതല്‍ തമിഴ്‌നാട് സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്.

തിരുവനന്തപുരം-പഴനി സര്‍വ്വീസിന്റെ സമയക്രമം

16:30 – തിരുവനന്തപുരം
18:35 – കൊട്ടാരക്കര
20:50 – കോട്ടയം
22:15 – മൂവാറ്റുപുഴ
22:50 – കോതമംഗലം
00:05 – അടിമാലി
01:10 – മൂന്നാര്‍
03:45 – ഉദുമല്‍പേട്ട
04:35 – പളനി

പഴനി – തിരുവനന്തപുരം

11:30 – പളനി
12:35 – ഉദുമല്‍പേട്ട
15:30 – മൂന്നാര്‍
16:40 – അടിമാലി
18:05 – കോതമംഗലം
18:45 – മൂവാറ്റുപുഴ
20:35 – കോട്ടയം
22:35 – കൊട്ടാരക്കര
00:25 – തിരുവനന്തപുരം

ബസിന്റെ വിവരങ്ങള്‍ അറിയാന്‍
വാട്സാപ്പ് നമ്ബര്‍ – 8129562972

കെഎസ്‌ആര്‍ടിസി, കണ്‍ട്രോള്‍റൂം

മൊബൈല്‍ – 9447071021
ലാന്‍ഡ്‌ലൈന്‍ – 0471-2463799

തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റ് – 0471 2323886

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like