Connect with us

Hi, what are you looking for?

NEWS

നാഗഞ്ചേരി സെന്റ് ജോര്ജ് യാക്കോബായ പളളിയുടെയുടെയും ഓഫീസിൻ്റെയും പൂട്ട് തകർത്ത് മോഷ്ടാക്കൾ കവർച്ച നടത്തി

കോതമംഗലം: നാഗഞ്ചേരി സെന്റ് ജോര്ജ് യാക്കോബായ പളളിയുടെയുടെയും ഓഫീസിൻ്റെയും പൂട്ട് തകർത്ത് മോഷ്ടാക്കൾ കവർച്ച നടത്തി. വിവരം ഇന്നലെ (വെള്ളിയാഴ്ച) രാവിലെയാണ് അറിയുന്നത്.പ്യൂണ്‍ പള്ളിയിലെത്തിയപ്പോള്‍ വാതിലുകള്‍ തുറന്നുകിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി വ്യക്തമായത്.പള്ളിയുടേയും ഭക്തസംഘടനകളുടേയും ഓഫിസുകളുടെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് അകത്തുകടന്നത്.പള്ളി അധികൃതര്‍ പിന്നീട് കോട്ടപ്പടി പോലിസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചു.

ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേക്ഷണം ആരംഭിക്കുകയും ചെയ്തു.തെളിവ് ശേഖരണത്തിനായി ഡോഗ് സ്‌ക്വാഡിന്റേയും ഫോറന്‍സിക് വിദഗ്ദരുടേയും സേവനവും ഉപയോഗപ്പെടുത്തി.ഓഫിസില്‍ നിന്ന് നാല്പതിനായിരത്തോളം രൂപയും ഒരു മൊബൈല്‍ഫോണും നഷ്ടപ്പെട്ടതായി ഭാരവാഹികള്‍ പറഞ്ഞു.ഭണ്ഡാരത്തില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ട്.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...