കോതമംഗലം: കോതമംഗലം കെഎസ്ആര്‍ടിസിഡിപ്പോക്ക് സമീപമെത്തിയാല്‍ മൂക്ക് പൊത്താതെ കടന്നുപോകാന്‍ കഴിയില്ല. ഹൈറേഞ്ച് ബസ് സ്റ്റാന്റ് ബില്‍ഡിംഗില്‍ നിന്നും മിനി സിവില്‍ സ്റ്റേഷനില്‍ നിന്നും ഒഴുകിയെത്തുന്ന മലിന ജലം ഒഴുക്ക് തടസ്സപ്പെട്ടതുമൂലം കെട്ടി കിടക്കുകയാണ് ഇവിടെ. ശുചിമുറിയില്‍ നിന്നുള്ള വെള്ളമുള്‍പ്പടെയാണ് എത്തുന്നത്. കടുത്ത ദുര്‍ഗന്ധമാണ് പരിസരങ്ങളിലേക്ക് ഉയരുന്നത്. കൊതുകും മറ്റ് കീടങ്ങളും വെള്ളത്തില്‍ പെരുകുന്നുമുണ്ട്. കെഎസ്ആര്‍ടിസി.ജീവനക്കാരുള്‍പ്പടെ ഇതുമൂലം പ്രയാസപ്പെടുന്നുണ്ട്.ഡങ്കിപ്പനിയും മറ്റ് പകര്‍ച്ചവ്യാധികളും വ്യാപകമാകുന്നതിനിടെയാണ് ദുര്‍ഗന്ധം വമിക്കുന്ന മലിന ജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒരുങ്ങിയിരിക്കുകന്നത്. സമ്പൂര്‍ണ്ണ ശുചിത്വം ഉറപ്പാക്കിയെന്ന് അവകാശപ്പെടുന്ന മുനിസിപ്പാലിറ്റിയിലാണ് ഈ കാഴ്ച.
