പെരുമ്പാവൂര്‍: ലേഡീസ് ടൈലറിംഗ് കടയില്‍ നിന്ന് മൂന്ന് പവന്‍ സ്വര്‍ണവും, 5000 രൂപയും മോഷണം നടത്തിയ കേസില്‍ പ്രതി പിടിയില്‍. ആസാം സ്വദേശി മെഹ്ഫൂസ് അഹമ്മദ് (23) നെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ 30ന് പട്ടാല്‍ ഭാഗത്തെ ലേഡീസ് ടൈലറിംഗ് കടയിലാണ് മോഷണം നടന്നത്. രാവിലെ 8.30ന് കട തുറന്നു സ്വര്‍ണവും പണവും അടങ്ങിയ ബാഗ് കടയില്‍ വച്ചതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് പോയ സമയം പ്രതി മോഷണം നടത്തുകയായിരുന്നു. തിരിച്ചെത്തിയതിനു ശേഷം കുറെ സമയം കഴിഞ്ഞ് ബാഗ് അന്വേഷിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ പെരുമ്പാവൂരില്‍ നിന്നും പിടികൂടിയത്. മോഷണം ചെയ്ത സ്വര്‍ണം പോലീസ് കണ്ടെടുത്തു. മോഷണക്കേസില്‍ മൂന്നുമാസത്തെ ജയിലില്‍ ശിക്ഷയ്ക്കു ശേഷം രണ്ടു മാസം മുമ്പാണ് ഇറങ്ങിയത്. ഇന്‍സ്‌പെക്ടര്‍ ആര്‍.രഞ്ജിത്ത്, എസ്.ഐ റിന്‍സ്.എം.തോമസ്, എ.എസ്.ഐ ജോഷി തോമസ്, സീനിയര്‍ സി.പി.ഒ പി.എ.അബ്ദുല്‍ മനാഫ്, സി.പി.ഒ കെ.എ.അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
