പെരുമ്പാവൂർ: വീട് കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ . ചേർത്തല പുത്തനങ്ങാടി അറയ്ക്കപ്പറമ്പിൽ സേതു രാജ് (54) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വളയൻചിറങ്ങര ബഥനി ഭാഗത്തുള്ള വീട്ടിലാണ് മോഷണശ്രമം നടത്തിയത്. മുൻവശത്തെ വാതിൽ കമ്പി കൊണ്ട് കുത്തി തുറന്ന് മോഷ്ടിക്കാനായിരുന്നു ശ്രമം.
