പോത്താനിക്കാട്: യുവാവിനെ റോഡരികിലെ കലുങ്കില്‍നിന്ന് താഴേക്ക് വീണു മരിച്ചനിലയില്‍ കണ്ടെത്തി. പോത്താനിക്കാട് ഉന്നത്തുംവീട്ടില് ജോസിന്റെ മകന് ബിബിന്‍ ജോസ് (34) നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പുളിന്താനം കള്ളുഷാപ്പിനു സമീപത്തുള്ള കലുങ്കിന് താഴെ ഇന്നലെ രാവിലെ പത്തോടെയാണ് മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. പെയിന്റിംഗ് തൊഴിലാളിയാണ്.
പോത്താനിക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചശേഷം പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കലുങ്കില്‍ ഇരിക്കുകയായിരുന്ന ബിബിന്‍ ഏഴടി താഴ്ചയിലേക്ക് തലകുത്തി മറിഞ്ഞു വീണ് കഴുത്തൊടിഞ്ഞ് മരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
സംസ്കാരം ഇന്ന് 11ന് പുളിന്താനം സെന്റ് ജോണ്‍സ് ബസ്ഫാഗെ യാക്കോബായ പള്ളിയില്‍. അവിവാഹിതനാണ്. അമ്മ: ആലീസ്. സഹോദരന്: എബിന്.