Connect with us

Hi, what are you looking for?

NEWS

വടാട്ടുപാറ മേഖലയില്‍ 7 കിലോമീറ്റര്‍ ദൂരത്തില്‍ ഹാങ്ങിങ് ഫെന്‍സിങ് സ്ഥാപിക്കുന്ന പ്രവര്‍ത്തി ആരംഭിച്ചു

കോതമംഗലം: വടാട്ടുപാറയില്‍ വന്യ മൃഗ ശല്യം രൂക്ഷമായ മേഖലയില്‍ ഹാങ്ങിങ് ഫെന്‍സിങ് സ്ഥാപിക്കുന്ന പ്രവര്‍ത്തി ആരംഭിച്ചു. 7 കിലോമീറ്റര്‍ ദൂരത്തില്‍ 18 ലക്ഷം രൂപ ചിലവഴിച്ച് മീരാന്‍ സിറ്റി മുതല്‍ പലവന്‍ പടി വരെ ഹാങ്ങിങ് ഫെന്‍സിങ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എം എല്‍ എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയന്‍ അധ്യക്ഷത വഹിച്ചു.റെയ്ഞ്ച് ഓഫീസര്‍ വിനോദ് കുമാര്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ശ്രീധരന്‍, പി കെപൗലോസ്, പി എ അനസ്,എ ബി ശിവന്‍, സജി തോമസ്, പി ജെ ഷിബി, കെ എസ് ബിനോയി,ബിജു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.സമയബന്ധിതമായി പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുമെന്ന് എംഎല്‍എ പറഞ്ഞു.

 

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

NEWS

കോതമംഗലം: കോതമംഗലം താലൂക്കിലെ പല പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകം. താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സക്കായി എത്തുന്ന ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. നിരവധി പേരെ കിടത്തി ചികിത്സയ്ക്ക്...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കവളങ്ങാട്: കേരള കർഷകസംഘം പൈങ്ങോട്ടൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തമറ്റം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചാത്തമറ്റം സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ എം ഏരിയാ സെക്രട്ടറി ഷാജി...