Connect with us

Hi, what are you looking for?

NEWS

കോട്ടപ്പടിയില്‍ രക്ഷപ്പെടുത്തിയ കാട്ടുകൊന്പനെ മയക്കുവെടി വയ്ക്കണം

കോതമംഗലം: കോട്ടപ്പടി മുട്ടത്തുപാറയില്‍ കിണറ്റില്‍ വീണ് കയറ്റിവിട്ടശേഷം ജനവാസ മേഖലയില്‍ നാശം വിതയ്ക്കുന്ന കാട്ടാനയെ മയക്ക് വെടിവച്ച് പിടികൂടി പ്രദേശത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ശക്തം. കോട്ടപ്പാറ വനമേഖലയില്‍ നിന്ന് ഇറങ്ങി ചുറ്റുമുള്ള ജനവാസ മേഖലകളില്‍ നാശംവിതയ്ക്കുന്ന കൊന്പന്‍ കഴിഞ്ഞദിവസം വെറ്റിലപ്പാറ പുല്ലുവഴിച്ചാലില്‍ ഇറങ്ങിയിരുന്നു. ഈ കൊന്പനെ ഒരാഴ്ച മുന്പ് മുട്ടത്തുപാറയിലെ കിണറില്‍ നിന്നാണ് രക്ഷപ്പെടുത്തിയത്. കൊന്പന്‍ വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ സ്ഥലത്തുനിന്നു പിടിച്ചുമാറ്റുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ വിവാദത്തെ തുടര്‍ന്ന് വ്യക്തമാക്കിയിരുന്നു. കൊന്പന്‍ വീണ്ടും പ്രശ്‌നം സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തില്‍ മന്ത്രി ഉറപ്പ് പാലിക്കണമെന്ന ആവശ്യം ഉയരുകയാണ്. കൊന്പന്‍ കൂടുതല്‍ നാശംവിതയ്ക്കുന്നതിനു മുന്‌പേ മയക്കുവെടിവച്ച് പിടികൂടി മറ്റിടങ്ങളിലേയ്ക്ക് മാറ്റാന്‍ തയാറാകണമെന്നാണ് ആവശ്യം. കൊന്പന്റെ കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പിനുശേഷം മന്ത്രിയെ കാണുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അറിയിച്ചു.

എന്നാല്‍ പുല്ലുവഴിച്ചാലില്‍ ഇറങ്ങിയത് അതേ കൊന്പന്‍ തന്നെയാണെന്ന് സ്ഥിരീകരിക്കാനാവില്ലെന്നാണ് അധികൃതരുടെ ഇപ്പോഴത്തെ നിലപാട്. എന്നാല്‍ പ്രദേശവാസികള്‍ ഇക്കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. കിണറില്‍ വീണപ്പോഴുണ്ടായ പരിക്ക് കണ്ടാണ് ആനയെ നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. അതേസമയം ആനയുടെ പരിക്ക് ഭേദമാകാത്ത സാഹചര്യം വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പരിക്ക് ഗുരുതരമായാല്‍ ഉദ്യോഗസ്ഥര്‍ പ്രതികൂട്ടിലാകും. പരിക്കും മറ്റ് കാരണങ്ങളാലും ആനയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് രക്ഷപ്പെടുത്തുന്നതിന് മുന്‌പേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം മറച്ചുവച്ചാണ് കൊന്പനെ വനത്തിലേക്ക് തുറന്നുവിട്ടത്. നാട്ടുകാരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ആനയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

You May Also Like

NEWS

പെരുമ്പാവൂർ :റയോൺ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന 25 കുടുംബങ്ങൾക്ക് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പട്ടയം നൽകി .1989 ൽ ട്രാവൻകൂർ റയോൺസ് പൂട്ടിയതിനെത്തുടർന്ന് അവിടെ താമസിച്ചിരുന്ന നിവാസികളുടെ ദീർഘനാളായുള്ള പട്ടയത്തിനു വേണ്ടിയുള്ള...

NEWS

പെരുമ്പാവൂർ : പാണംകുഴി മുതൽ പാണിയേലി വരെയുള്ള വനാതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ ഫെൻസിംഗ് നിർമ്മാണം പൂർത്തിയായി .ഇന്ന് വൈകിട്ട് ആറുമണി മുതൽ വൈദ്യുതി ചാർജ് ചെയ്യുമെന്നും പുലർച്ചെ ആറു വരെ വൈദ്യുതി പ്രവഹിക്കും...

Pravasi

ഡബ്ലിൻ : അയർലൻഡ് മലയാളി കോതമംഗലം കൊച്ചുപുരയ്ക്കൽ ഷാലറ്റ് ബേബി (51) യുടെ മൃതസംസ്കര ചടങ്ങുകൾ ഞായറാഴ്ച (8.12.24) കോതമംഗലം വലിയ പള്ളിയിൽ. ക്യാൻസർ രോഗ ബാധിതനായിരുന്ന ഷാലറ്റ് കഴിഞ്ഞ ശനിയാഴ്ചയാണ് മരണപ്പെട്ടത്....

NEWS

പെരുമ്പാവൂർ :സംസ്ഥാനത്തെ ആദ്യ വില്ലേജ് ഓഫീസുകളിൽ ഒന്നായ പെരുമ്പാവൂർ വില്ലേജിൻ്റെ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ...

NEWS

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ അനധികൃത പ്രചാരണ ബോർഡുകളും കൊടിതോരണങ്ങളും മറ്റ് പരസ്യങ്ങളും നീക്കം ചെയ്തു. കേരള ഹൈക്കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് വാരപ്പെട്ടി ഗ്രാമപഞ്ചായത്തിൽ പരസ്യ ബോർഡുകളും കൊടി തോരണങ്ങളും നീക്കം...

NEWS

കോതമംഗലം: റവന്യൂ ടവറിലെ വാടകക്കാർ പ്രതിസന്ധിയിൽ. താലൂക്കിലെ മുഴുവൻ ഗവ: ഓഫീസുകളും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ KSHB – 2000 ൽ പ്രവർത്തനമാരംഭിച്ചതാണ് റവന്യു ടവർ. വർഷങ്ങളോളം അടിസ്ഥാന സൗകര്യങ്ങളുടെ...

NEWS

കോതമംഗലം: കോതമംഗലത്ത് മുസ്ലിം ലീഗില്‍ ഗ്രൂപ്പ് തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. നിയോജകമണ്ഡലം കമ്മിറ്റി കൂടാനാകാതെ ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ പോലീസ് എത്തി പിരിച്ചുവിട്ടു. ഇന്നലെ വൈകുന്നേരം കോതമംഗലം മര്‍ച്ചന്റ്‌സ് റസ്റ്റ് ഹൗസ്...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെയും വടാശേരി ക്ഷീര സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ ബ്ലോക്ക് ക്ഷീര സംഗമം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ പത്ത്‌ പഞ്ചായത്തിലെയും, മുനിസിപ്പാലിറ്റിയിലെയും ക്ഷീര സംഘങ്ങളുടെ നേതൃത്വത്തിൽ ക്ഷീര കർഷകരെ പങ്കെടുപ്പിച്ചുകൊണ്ടാണ്...

NEWS

കോതമംഗലം: പത്തൊൻപതാമത് കോതമംഗലം ബൈബിൾ കൺവെൻഷൻ സെന്റ് ജോർജ്ജ് കത്തീഡ്രലിൽ ഇന്നലെ സമാപിച്ചു. ഭരണങ്ങാനം അസ്സീസ്സി ധ്യാനകേന്ദ്രത്തിലെ ടീം അംഗങ്ങങ്ങളായിരുന്നു കൺവെൻഷന് നേതൃത്വം നൽകിയത്. വൈകുന്നേരം 3:30 ന് ജപമാലയോടെ ആണ് കൺവെൻഷൻ...

NEWS

ചാത്തമറ്റം, കടവൂർ, പുന്നമറ്റം, തേൻകോട്, അള്ളുങ്കൽ, പാച്ചേറ്റി, ചുള്ളിക്കണ്ടം, മുള്ളരിങ്ങാട് തുടങ്ങിയ ജനവാസ മേഖലകളിൽ ഇറങ്ങി കൃഷികൾ നശിപ്പിച്ചിരുന്ന കാട്ടാനകളെ പ്രദേശത്തു നിന്ന് തുരുത്തി ഉൾക്കാടുകളിലേക്ക് കടത്താനുള്ള ശ്രമം ആരംഭിച്ചു. . വനം...

NEWS

കോതമംഗലം : “കരുതലും കൈത്താങ്ങും” കോതമംഗലം താലൂക്ക് തല അദാലത്ത് ഡിസംബർ 27ന് നടക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.കോതമംഗലം ചെറിയ പള്ളി കൺവെൻഷൻ(മാർ ബേസിൽ )സെന്ററിൽ വച്ചാണ് അദാലത്ത്...

NEWS

കോതമംഗലം: നവീകരിച്ച തട്ടേക്കാട്-കുട്ടമ്പുഴ റോഡിന്റെ സംരക്ഷണഭിത്തി തകര്‍ന്നുവീണു. രണ്ടു വര്‍ഷം മുമ്പ് റോഡ് നവീകരണത്തിന്റെ ഭാഗമായി കരിങ്കല്ല് ഉപയോഗിച്ച് പണിത സംരക്ഷണഭിത്തിയുടെ കോണ്‍ക്രീറ്റ് ബെല്‍റ്റ് അടക്കമാണ് ഇടിഞ്ഞു വീണത്. നിര്‍മാണത്തിലെ അപാകതയാണ് കെട്ട്...

error: Content is protected !!