Connect with us

Hi, what are you looking for?

NEWS

കോഴിപ്പിള്ളി പുഴയില്‍ ജലനിരപ്പ് ഗണ്യമായി താണു;ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തിൽ

കോതമംഗലം: കോഴിപ്പിള്ളി പുഴയില്‍ ജലനിരപ്പ് ഗണ്യമായി താണു. കോതമംഗലം മുനിസിപ്പാലിറ്റിയിലേയും വാരപ്പെട്ടി പഞ്ചായത്തിലേയും ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തിൽ.
ഇതുമൂലം കുടിവെള്ള പദ്ധതിക്കായുള്ള പമ്പിംഗ് നടത്താന്‍ കഴിയുന്നില്ല.24 മണിക്കൂറും പമ്പ് ചെയ്താല്‍മാത്രമെ വലിയപരാതികളില്ലാതെ കുടിവെള്ള വിതരണം സാധ്യമാകുകയുള്ളു.ഇപ്പോഴത്തെ അവസ്ഥയില്‍ ഇരുപത് മണിക്കൂര്‍പോലും പമ്പിംഗ് സാധ്യമാകുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു.കുറച്ചുദിവസങ്ങളായി തുടരുന്ന പ്രതിസന്ധി ഇപ്പോള്‍ മൂര്‍ഛിച്ചിരിക്കുകയാണ്.കോതമംഗലം മുനിസിപ്പാലിറ്റിയിലേയും വാരപ്പെട്ടി പഞ്ചായത്തിലേയും ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്.

വീട്ടാവശ്യത്തിനുള്ള വെള്ളം പണംകൊടുത്ത് വാങ്ങേണ്ട ഗതികേടിലെത്തിയവര്‍ നിരവധിയാണ്.പെരിയാര്‍വാലി കനാലില്‍ നിന്നുള്ള വെള്ളം ശരിയായ അളവില്‍ കോഴിപ്പിള്ളി പുഴയിലെത്താത്തതാണ് പ്രതിസന്ധി ഇത്രയും മൂര്‍ഛിക്കാന്‍ കാരണം.കനാലില്‍ വെള്ളം തുറന്നുവിട്ടിട്ടുണ്ടെങ്കിലും കാടും മാലിന്യങ്ങളുംമൂലം ഒഴുക്ക് തടസ്സപ്പെട്ടതും പുഴയില്‍ വെള്ളമെത്താതിരിക്കാന്‍ കാരണമായിിട്ടുണ്ട്.കനാല്‍ അടച്ചിട്ടിരുന്നപ്പോള്‍ ശുചീകരണം നടത്താന്‍ അധികാരികള്‍ നടപടിയെടുത്തിരുന്നില്ല.രണ്ട് ദിവസം കനാല്‍ അടച്ചിട്ട് ശുചീകരണം നടത്താനുള്ള ആലോചനയിലാണ് പെരിയാര്‍വാലി അധികൃതര്‍.ഈ ദിവസങ്ങളില്‍ കുടിവെള്ളവിതരണം പൂര്‍ണ്ണമായി നിറുത്തിവക്കേണ്ട സാഹചര്യവുമുണ്ടായേക്കാം.

You May Also Like

NEWS

പെരുമ്പാവൂർ :ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുമ്പോൾ വൈദ്യുത വകുപ്പ് ഫ്യൂസ് ഊരിയ സംഭവം ദൗർഭാഗ്യകരമാണെന്നും ,ഉദ്യോഗസ്ഥർ സന്ദർഭോചിതമായി പെരുമാറാൻ പഠിക്കണമെന്നും എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .വെങ്ങോല കൊയിനോണിയാ സെൻററിൽ രാവിലെ വൈദ്യുതി...

NEWS

കോതമംഗലം :കാണാതായ കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പൈങ്ങോട്ടൂർ സ്വദേശി ഷാജി പോളിനെ കണ്ടെത്തി. മൂന്നാറിൽ നിന്നാണ് ഷാജി പോളിനെ കണ്ടെത്തിയത്. ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു....

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ മെയ് 6 തിങ്കൾ രാവിലെ 10 ന് ക്യാംപസ് മുഖാമുഖംപരിപാടി സംഘടിപ്പിക്കുന്നു. 2021 മുതൽ തുടർച്ചയായി നിർഫ് (NIRF) റാങ്കിംഗിങ്ങിൽ ഉയർന്നസ്ഥാനം , 2024- 2025...

NEWS

കോതമംഗലം: എസ്.ഐ.ഷാജി പോളിനെ കാണാതായതായി പരാതി. പൈങ്ങോട്ടൂർ ചാത്തമറ്റം സ്വദേശിയായ ഷാജി പോളിനെ ഇന്നലെ മുതലാണ് (ഏപ്രിൽ 30)കാണാതായതെന്ന് ഭാര്യ ഷേർളി പോത്താനിക്കാട് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.അമിതമായ ജോലിഭാരംമൂലം എസ്.ഐ.ഷാജി മാനസികമായി...