കോതമംഗലം: ഇടമലയാർ ഡാമിൽ ജലനിരപ്പ് സംഭരണ ശേഷിയുടെ 30 മീറ്ററിലേറെ താഴെ ജലനിരപ്പ്.
ഇടമലയാര്‍ ജലവൈദ്യുതി പദ്ധതിയുടെ ഡാമിലെ ജലനിരപ്പ് 140 മീറ്ററില്‍ താഴെയാണ്.170 മീറ്റര്‍ ആണ് പരമാവധി ജലനിരപ്പ്.സംഭരണ ശേഷിയുടെ നാലിലൊന്ന് വെള്ളമാണ് ഡാമിലുള്ളത്.വൈദ്യുതി ഉല്‍പ്പാദനം പരമാവധിയിലാണ്.കാലവര്‍ഷം ശക്തമാകുന്നതിന് മുമ്പേ വെള്ളം ഉപയോഗപ്രദമാക്കുകയാണ് ലക്ഷ്യം.
ജൂലൈ ,ഓഗസ്റ്റ് മാസങ്ങളോടെ ഡാം നിറയുമെന്നാണ് കണക്കുകൂട്ടല്‍.2022 ല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നു.റൂള്‍ കര്‍വ് പ്രകാരമുള്ള ജലനിരപ്പ് പാലിക്കുന്നതിനാണ് ഡാം തുറന്നത്.കഴിഞ്ഞവര്‍ഷം ഡാം തുറക്കേണ്ടിവന്നിരുന്നില്ല