കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ പിണവൂർ കുടിയിൽ അംബേദ്ക്കർ സെറ്റിൽമെൻ്റ് സമഗ്ര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി രൂപ ചെലവഴിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ രൂപ രേഖ തയ്യാറാക്കുന്നതിന് ഉന്നതിയിലെ കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഊരുകൂട്ടം ചേർന്നു.പ്രാഥമിക പദ്ധതി രൂപീകരണ ഊരു കൂട്ടം ആന്റണി എം എൽ എ ഉദ്ഘാടനം ചെയ്തു. കമ്യൂണിറ്റി ഹാൾ നവീകരണം, ആദിവാസി പൈതൃക നിലയം രൂപീകരണം, വിവിധ കുടിവെള്ള സംവിധാനങ്ങൾ ഏർപ്പെടുത്തൽ, കളിസ്ഥലം നവീകരണം, ഓപ്പൺ ജിം മുതലായ വികസനാവശ്യങ്ങൾ ഊരുകൂട്ടം ചർച്ച ചെയ്തു.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ, വൈസ് പ്രസിഡൻ്റ് സൽമ പരീത്, ബ്ലോക്ക് മെമ്പർ കെ കെ ഗോപി, പഞ്ചായത്ത് മെമ്പർ ബിനേഷ് നാരായണൻ, ട്രൈബൽ ഡെവലപ്മെൻ്റ് ഓഫീസർ അനിൽ ഭാസ്കർ, സംസ്ഥാന പട്ടികവർഗ്ഗ ഉപദേശക സമിതി അംഗം ഇന്ദിരകുട്ടി രാജു, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പി.രാജീവ്, ഊരു മൂപ്പന്മാർ, ഉന്നതി നിവാസികൾ, ട്രൈബൽ പ്രമോട്ടർമാർ എന്നിവർ പങ്കെടുത്തു.
