Connect with us

Hi, what are you looking for?

NEWS

പന്തപ്ര ആദിവാസി നഗറിലെ മരം മുറി പ്രശ്നത്തിന് പരിഹാരമാകുന്നു

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി നഗറിലെ മരം മുറി പ്രശ്നത്തിന് പരിഹാരമാകുന്നു.നേരത്തെ വാരിയം നഗറിൽ നിന്നും സ്ഥലം വിട്ട് പന്തപ്ര യിലെത്തിയവർക്ക് 2018 ലാണ് വനാവകാശ രേഖകൾ പ്രകാരം അവകാശങ്ങൾ നൽകി ഓരോ കുടുംബത്തിനും 2 ഏക്കർ ഭൂമി വീതവും പൊതുആവശ്യങ്ങൾക്കായി 26.8 ഏക്കർ ഭൂമിയും അനുവദിച്ചുകൊണ്ട് സമഗ്ര പുനരധിവാസ പദ്ധതി നടപ്പിലാക്കിയിരുന്നു . ഈ കുടുംബങ്ങൾക്ക് വീടുകൾ, കെട്ടിടങ്ങൾ, റോഡുകൾ എന്നിവ നിർമ്മിക്കുന്നതിനായി കണ്ടെത്തിയ 15 സെന്റ് സ്ഥലത്തെ മുഴുവൻ മരങ്ങളും നേരത്തെ വെട്ടി മാറ്റിയിരുന്നു. ഇതിന്റെ തുടർച്ചയിൽ 67 ഹൗസ് പ്ലോട്ടുകളുടെ സമീപത്തുള്ള 885 എണ്ണം മൃദു മരങ്ങളും മുറിച്ചു മാറ്റിയിരുന്നു. എന്നാൽ ഈ കുടുംബങ്ങൾക്ക് അനുവദിച്ചിട്ടുള്ള 2 ഏക്കറിൽ ശേഷിക്കുന്ന 1 ഏക്കർ 85 സെന്റോളം സ്ഥലത്തെ തേക്ക് മരങ്ങൾ ഉൾപ്പെടെയുള്ള മരങ്ങൾ വെട്ടിമാറ്റാൻ ഇതുവരെ സാധിച്ചിരുന്നില്ല. Rotation Age പൂർത്തിയാകാത്തതുമൂലം തേക്ക് മരങ്ങൾ മുറിച്ചു മാറ്റാൻ ഇതുവരെ കേന്ദ്ര അനുമതി ലഭി ച്ചിരുന്നില്ല. ഇതുമൂലം 67 കുടുംബങ്ങൾക്കും ഈ ഭൂമിയിൽ ഇതുവരെ കൃഷി ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത്. മാത്രമല്ല പലപ്പോഴും ഈ മരങ്ങൾ ഒടിഞ്ഞു വീണുള്ള അപകടങ്ങളും സംഭവിച്ചിരുന്നു. പന്തപ്രയിലെ മരങ്ങൾ മുറിച്ചുമാറ്റാൻ കഴിയാത്ത വിഷയം നിരവധി പ്രാവശ്യം എം എൽ എ നിയമസഭയ്ക്ക് അകത്തും പുറത്തുമായി സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. മാത്രമല്ല ആദിവാസി സമൂഹവും വർഷങ്ങളായി ഈ ആവശ്യം നിരന്തരമായി ഉന്നയിച്ചിരുന്നു.

ഈ പ്രശ്നങ്ങൾക്ക് പരിഹരമായി മരങ്ങൾ മുറിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായിട്ടാണ് വനം വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ആന്റണി ജോൺ എം എൽ എ യുടെ സാന്നിധ്യത്തിൽ മന്ത്രിയുടെ ചേമ്പറിൽ ഉന്നത തല യോഗം ചേർന്നത്. പന്തപ്ര ഭാഗത്ത് വനാവകാശ രേഖ പ്രകാരം പുനരധിവാസിച്ചിട്ടുള്ള ആദിവാസി കുടുംബങ്ങൾ പൂർണ്ണമായും കാർഷിക വൃത്തിയെ ആശ്രയിച്ച് കഴിയുന്നവരായതിനാൽ 2 ഏക്കർ ഭൂമിയിലെ മുഴുവൻ മരങ്ങളും മുറിച്ച് മാറ്റാൻ ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കാൻ യോഗം തത്വത്തിൽ സ്വീകരിച്ചു.അടുത്ത ദിവസം തന്നെ Expert committee യ്ക്ക് മുൻപാകെ റിപ്പോർട്ട്‌ സമർപ്പിക്കാനും, 27/12/24 ന് മുൻപായി Deviation
Proposal ന് അംഗീകാരം തേടുന്നതുൾപ്പെടെയുള്ള എല്ലാ നടപടികളും പൂർത്തീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. വനം വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ആന്റണി ജോൺ എം എൽ എ,പ്രിൻസിപ്പൽ ചീസ് ഫോറസ്റ്റ് കൺസർവേറ്റർ വൈൽഡ് ലൈഫ് & ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് കൃഷ്ണൻ ഐ എഫ് എസ്, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ(ഇക്കോ ഡെവലപ്മെന്റ് & ട്രൈബൽ വെൽഫയർ) എസ് ജസ്റ്റിൻ മോഹൻ ഐ എഫ് എസ്, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഫിനാൻസ്,ബഡ്ജറ്റ് & ഓഡിറ്റ്) പി പുകഴേന്തി ഐ എഫ് എസ്, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ക്യാമ്പാ) ജി ഫണീന്ദ്രകുമാർ റാവു, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് തൃശ്ശൂർ ആർ ആദലരശൻ ഐ എഫ് എസ്, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഐടി & എസ് എഫ്,തിരുവനന്തപുരം സഞ്ജയൻ കുമാർ ഐ എഫ് എസ്, മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഖുറ ശ്രീനിവാസ് ഐ എസ് എസ്, ഡി സി എഫ് (ഇ &റ്റി ഡബ്ല്യു) കെ ഐ പ്രദീപ്കുമാർ ഐ എഫ് എസ്, വിജിലൻസ് ബൈജു കൃഷ്ണൻ എസി എഫ്, എഫ് ഐ ടി ചെയർമാൻ ആർ അനിൽ കുമാർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി, പഞ്ചായത്ത് അംഗം ബിനേഷ് നാരായണൻ,പന്തപ്ര ഊരുമൂപ്പൻ കുട്ടൻ ഗോപാലൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം: കോതമംഗലം കനിവ് ഏരിയാ കമ്മിറ്റി കുത്തു കുഴി ബാങ്ക് ഹാളിൽ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ഏരിയാ സെകട്ടറി കെ.കെ. വർഗ്ഗീസ് അധ്യക്ഷത വഹിച്ച...

NEWS

കോതമംഗലം:കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂൾ 89-)മത് വാർഷിക ദിനാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. വാർഷിക ദിനാഘോഷം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മാനേജർ ലിബു തോമസ് അദ്ധ്യക്ഷത...

NEWS

കോതമംഗലം: പിതാവിന്റെ മരണ വിവരം അറിഞ്ഞ് കുഴഞ്ഞുവീണ മകന്‍ ചികിത്സയിലിരിക്കെ മരിച്ചു. പൈമറ്റം ഇലവുംകുടി ഇ.ടി പൗലോസിന്റെ മകന്‍ ജെയിംസ് (53)ആണ് മരിച്ചത്. പിതാവ് പൗലോസ് 12ന് ഹൃദയാഘാതം മൂലം മരണമടഞ്ഞു. സംഭവം...

CHUTTUVATTOM

കോതമംഗലം: മുത്തംകുഴി സബ് കനാലിലേക്ക് വെള്ളം എത്തിക്കാന്‍ ഇട്ടിരിക്കുന്ന പൈപ്പിന്റെ തുടക്കത്തില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് അഗ്‌നി രക്ഷാ സേന. ഭൂതത്താന്‍കെട്ട് ബാരേജില്‍ നിന്നും മെയിന്‍ കനാലിലൂടെ പിണ്ടിമന പഞ്ചായത്ത്...

CHUTTUVATTOM

കോതമംഗലം: കാനന മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള കോട്ടപ്പാറ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം ശ്രദ്ധേയമായി. കോതമംഗലം താലൂക്കിലെ കോട്ടപ്പടി പഞ്ചായത്തില്‍ വടക്കുംഭാഗത്തിന് സമീപം വനത്തിനുള്ളിലാണ് കോട്ടപ്പാറ ശ്രീ...

CHUTTUVATTOM

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം വനമേഖലയില്‍ കാട്ടാനകളുടെ സാന്നിധ്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാഹനയാത്രികരുടെ സുരക്ഷക്കായുള്ള ഇടപെടല്‍ വേണമെന്ന് ആവശ്യം ശക്തമാകുന്നു. ദേശിയപാതയിലോ പാതയോരത്തോ കാട്ടാനകളുടെ സാന്നിധ്യമുണ്ടെങ്കില്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍...

CHUTTUVATTOM

കോതമംഗലം: വേട്ടാംപാറയിലെ പടിപ്പാറയില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് പരിവര്‍ത്തന്‍ സമഗ്രഗ്രാമ വികസന പദ്ധതി മുഖാന്തരം എംഎസ് സ്വാമിനാഥന്‍ ഗവേഷണ നിലയം നടപ്പിലാക്കുന്ന ഹരിത കര്‍ഷക വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ അംഗങ്ങളായ തദ്ദേശഭരണ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് വിജയോത്സവം സംഘടിപ്പിച്ചു. എന്റെ നാട് ജനകീയ കൂട്ടായ്മ ചെയര്‍മാന്‍ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളുമായെത്തുന്ന പൊതുജനത്തിന്റെ കാവലാളായി...

CHUTTUVATTOM

കോതമംഗലം: കെട്ടിടത്തിന് മുകളില്‍നിന്ന് ഇറങ്ങുന്നതിനിടെ കാല്‍വഴുതി വീണ് മധ്യവയസ്‌കന്‍ മരിച്ചു. വടാട്ടുപാറ കൊച്ചുപറമ്പില്‍ ബിനോയി കുര്യന്‍ (56) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി വടാട്ടുപാറ ഓഫീസ് ജംഗ്ഷനിലെ കെട്ടിടത്തില്‍ വച്ചായിരുന്നു അപകടം. ഉടന്‍...

CHUTTUVATTOM

നേര്യമംഗലം: കരിമണലിനു സമീപം കാറിനും ബൈക്കിനും നേരെ കാട്ടാന ആക്രമണം. നേര്യമംഗലം – പനംകുട്ടി റോഡില്‍ ഓഡിറ്റ് ഫോറില്‍ പൂപ്പാറയില്‍നിന്നു കോലഞ്ചേരിയിലേക്ക് പോവുകയായിരുന്ന മൂന്നംഗ സംഘവും,കൈക്കുഞ്ഞുങ്ങളും സഞ്ചരിച്ച കാറാണ് കാട്ടാന ആക്രമിച്ചത്. തിങ്കളാഴ്ച...

CHUTTUVATTOM

കോതമംഗലം: മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തില്‍ മാര്‍ ബേസില്‍ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു ഉദ്ഘാടനം നിര്‍വഹിച്ചു.സ്‌കൂള്‍ മാനേജര്‍ ബാബു മാത്യു കൈപ്പിള്ളില്‍ അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: ലയണ്‍സ് ക്ലബ് കോതമംഗലം ഗ്രേറ്ററിന്റെ നേതൃത്വത്തില്‍ ഐ ഫൗണ്ടേഷന്‍, ചേലാട് മാര്‍ ഗ്രിഗോറിയോസ് ദന്തല്‍ കോളേജ് എന്നിവയുടെ സഹകരണത്തോടെ നാടുകാണി സെന്റ് തോമസ് പള്ളിയില്‍ നേത്ര, ദന്ത പരിശോധന ക്യാമ്പ് നടത്തി....

error: Content is protected !!