Connect with us

Hi, what are you looking for?

NEWS

കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ചു

കോതമംഗലം: ഹൈറേഞ്ച് ഭാഗത്ത് നിന്നും ആലുവയ്ക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ ഭാഗത്തെ ടയര്‍ ഇന്ന് രാവിലെ ഊരി തെറിച്ചു. കൊച്ചി -ധനുഷ്‌കോടി ദേശീയപാതയില്‍ അയ്യങ്കാവ് ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രത്തിനും സ്‌കൂളിനും സമീപത്തുവച്ചാണ് അപകടം സംഭവിച്ചത്. ടയര്‍ ഊരി തെറിച്ചു മാറിയിട്ടും ഏതാനും മീറ്റര്‍ മുന്‍പോട്ട് പോയതിന് ശേഷം ആണ് വണ്ടി നിന്നത്. റോഡില്‍ തിരക്ക് കുറവായിരുന്നതു മൂലം ദുരന്തം ഒഴിവാകുകയായിരുന്നു. സാധാരണ ദിവസങ്ങളില്‍ വാഹനങ്ങളുടെയും, കാല്‍നടയാത്രക്കാരുടെയും വന്‍ തിരക്ക് ഉണ്ടാകാറുള്ള സ്ഥലമാണ് ഇത്. ടയര്‍ ഊരിതെറിച്ചതോടെ മീറ്ററുകളോളം ബസ് ഉരഞ്ഞ് നീങ്ങിയതിന്റെ പാടുകള്‍ റോഡില്‍ ഉണ്ടായിട്ടുണ്ട്.

 

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...