കോതമംഗലം: മുനിസിപ്പല്‍ ടൗണ്‍ പ്രൈവറ്റ് ബസ് സ്്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന്റെ ടാങ്ക് നിറഞ്ഞ് മാലിന്യങ്ങള്‍ സ്റ്റാന്റിലേക്ക് ഒഴുകുന്നു. ഈ പ്രശ്‌നം വളരെ കാലമായുള്ളതാണ്.മഴക്കാലത്താണ് പ്രശ്‌നം രൂക്ഷമാകുന്നത്.ഇപ്പോഴും വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്.ആളുകള്‍ മലിനജലത്തില്‍ ചവിട്ടിയാണ് കടന്നുപോകുന്നത്.അഴുക്കുനിറഞ്ഞ വെള്ളമാണെന്ന് ആളുകള്‍ മനസിലാക്കുന്നില്ല.കംഫര്‍ട്ട് സ്റ്റേഷന്റെ ടാങ്കും ഓടയും അടുത്തതാണ് സ്ഥിതി ചെയ്യുന്നത്.മാലിന്യങ്ങള്‍ ഓടയില്‍ കലര്‍ന്ന് കുരൂര്‍തോട്ടിലും എത്തുന്നുണ്ട്.ഓടയില്‍ മലിനജലം കെട്ടികിടക്കുന്നുമുണ്ട്.
കൊതുകും മറ്റ് രോഗാണുക്കളും അതിവേഗം പെരുകാനുള്ള സാഹചര്യമാണ് മുനിസിപ്പാലിറ്റി ഒരുക്കി കൊടുത്തിരിക്കുന്നത്.വര്‍ഷങ്ങളായുള്ള ഒരു പ്രശ്‌നമായിട്ടുകൂടി പരിഹാരം കാണാന്‍ നടപടിയുണ്ടാകുന്നില്ലെന്നത് ആശ്ചര്യകരമാണ്.