Connect with us

Hi, what are you looking for?

NEWS

നക്ഷത്ര ദീപങ്ങൾ മിന്നി തിളങ്ങി: ക്രിസ്തുമസ്, പുതുവത്സര വിപണി സജീവമായി

ഏബിൾ. സി. അലക്സ്‌

കോതമംഗലം : നക്ഷത്ര ദീപങ്ങൾ മിന്നി തിളങ്ങുന്നു.നാടെങ്ങും വർണ്ണ വിളക്കുകൾ… ഡിസംബറിന്റെ ഈ മഞ്ഞു കാലത്ത് ജിംഗിൾ ബെൽസ് ന്റെ കിലുക്കത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ കോതമംഗലത്തെ ക്രിസ്തുമസ് വിപണി ഉണർന്നു. വില്‍പ്പനശാലകളിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ക്ക് മുന്നോടിയായി നക്ഷത്രങ്ങളും, ക്രിസ്തുമസ് പപ്പാവേഷങ്ങളും അനുബന്ധ വസ്തുക്കളുമെല്ലാം എത്തിച്ച് വില്പനകൾ തകൃതിയായി നടക്കുന്നു .വർണ്ണ വിളക്കുകൾ കൊണ്ടും, ക്രിസ്തുമസ് ട്രീ കൾകൊണ്ടും ഷോപ്പിംഗ് മാളുകളും അണിഞ്ഞൊരുങ്ങി. വരും ദിവസങ്ങളില്‍ വില്‍പ്പന കൂടുതല്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
കഴിഞ്ഞ കുറച്ച് നാളുകളായി കോതമംഗലം ഉൾപ്പെടെയുള്ള ഹൈറേഞ്ചു വ്യാപാരമേഖല വലിയ മാന്ദ്യം നേരിടുന്നുണ്ട്. പ്രളയ പേമാരിയും, കൊവിഡും സമ്മാനിച്ച മാന്ദ്യത്തില്‍ നിന്നും ഇനിയും വ്യാപാരമേഖല മുഴുവനായി കരകയറിയിട്ടില്ല. ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളെ പ്രതീക്ഷയോടെയാണ് വ്യാപാരമേഖല ഉറ്റുനോക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചെറിയ രീതിയിലുള്ള വില വ്യത്യാസം വിപണിയില്‍ പ്രകടമാണ്. കേക്കുകള്‍ക്കും, നക്ഷത്രങ്ങള്‍ക്കും, ക്രിസ്തുമസ് പപ്പാവേഷങ്ങള്‍ക്കും,അലങ്കാരബള്‍ബുകള്‍ക്കും ആവശ്യക്കാർ ഏറെയാണ്.ആ പ്രതീക്ഷയിലാണ് വ്യാപാരശാലകളില്‍ സ്റ്റോക്കുകള്‍ എത്തിച്ചിട്ടുള്ളത് തന്നെ .​
ക്രി​സ്മ​സ് ന​ക്ഷ​ത്ര​ങ്ങ​ൾ, അ​ല​ങ്കാ​ര ദീ​പ​ങ്ങ​ൾ, പു​ൽ​ക്കൂ​ട് ഒ​രു​ക്കാ​നു​ള്ള സാ​ധ​ന സാ​മ​ഗ്രി​ക​ൾ എ​ന്നി​വ പൊ​തു​വി​പ​ണി​യി​ൽ സ്ഥാ​നം പി​ടി​ച്ചി​ട്ടു​ണ്ട്. പു​തു​മ​യി​ലും വൈ​ജാ​ത്യം പു​ല​ർ​ത്തു​ന്ന ന​ക്ഷ​ത്ര​ങ്ങ​ൾ, അ​ല​ങ്കാ​ര വ​ർ​ണ ദീ​പ​ങ്ങ​ൾ എ​ന്നി​വ വി​പ​ണിയേ വേ​റി​ട്ട​താ​ക്കു​ന്നു.വലിയ ഇടിവാണ് ക്രിസ്തുമസ്, പുതുവത്സര ആശംസ കാർഡ് വില്പനയിലുണ്ടായിരിക്കുന്നത്. സോഷ്യൽ മീഡിയയുടെ ഉപയോഗം വർധിച്ചതോടെ ആശംസ കാർഡുകൾ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മയായി മാറി.
75 രൂ​പ മു​ത​ൻ 450 രൂ​പ വ​രെ വി​ല​മ​തി​ക്കു​ന്ന ന​ക്ഷ​ത്ര​ങ്ങ​ളാണ് കോതമംഗലത്തെ വി​പ​ണി​യി​ലു​ള്ളത് . ഡും സ്റ്റാറിന് 350 മുതൽ 400 വരെയാണ് വിപണി വില.ക​ട​ലാ​സ് നി​ർ​മി​ത ന​ക്ഷ​ത്ര​ങ്ങ​ൾ​ക്കാ​ണ് വി​ല​ക്കു​റ​വ്. എൽ ഇ ഡി ന​ക്ഷ​ത്ര​ങ്ങ​ൾ​ക്കാ​ണ് ഇപ്പോൾ പ്രിയം കൂടുതലേന്ന് വ്യാപാരികൾ പറയുന്നു.

You May Also Like

NEWS

തടത്തിക്കവല :എൽ ഡി എഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ അവസാനഘട്ട പര്യടനത്തിന് തടത്തിക്കവലയിൽ തുടക്കം. പച്ചക്കറി തൈകളും അമ്പും വില്ലും നൽകി ജോയ്സ് ജോർജിനെ പ്രവർത്തകർ സ്വീകരിച്ചു. രാജ്യത്ത്...

NEWS

കോതമംഗലം: പ്രാര്‍ത്ഥനയോടെ വോട്ടവകാശം വിനിയോഗിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കോതമംഗലം രൂപത പാസ്റ്റല്‍ കൗണ്‍സില്‍ സമ്മേളനം മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക...

NEWS

പൈങ്ങോട്ടൂർ: ബസ് ഉടമയെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കടവൂർ പൈങ്ങോട്ടൂർ കൊമ്പനാൽ വീട്ടിൽ ജോമേഷ് (40) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. 20 ന് വെകീട്ട് പൈങ്ങോട്ടൂർ ഗാന്ധി സ്ക്വയറിന്...

NEWS

മൂവാറ്റുപുഴ: പാലക്കുഴയില്‍ ബിജെപിയുടെ താല്‍ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസ് തീയിട്ട് നശിപ്പിച്ച നിലയില്‍. പഞ്ചായത്ത് കമ്മറ്റി നിര്‍മ്മിച്ച ബിജെപിയുടെ താല്‍ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസാണ് ഇന്നലെ രാത്രിയില്‍ തീയിട്ട് നശിപ്പിച്ചത്. ഇന്നലെ രാത്രിയിലും പ്രവര്‍ത്തകരെത്തി സജീവമായിരുന്ന...