കോതമംഗലം: ചെങ്കരയില്‍ പെരിയാര്‍വാലിയുടെ മെയിന്‍കനാലിന് കുറുകെയുളള ചെറിയ പാലം അപകടാവസ്ഥയിൽ . ഇരുവശത്തുമുള്ള കരിങ്കല്‍കെട്ടിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്.ഈ കരിങ്കല്‍കെട്ടിനോട് ചേര്‍ന്നുള്ള മണ്ണിടിഞ്ഞാണ് പാലം അപകടാവസ്ഥയിലായിരിക്കുന്നത്.പാലം നിലംപൊത്താനുള്ള സാധ്യത മുന്നില്‍കണ്ട് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഇതുവഴിയുള്ള യാത്ര തടഞ്ഞ് റിബ്ബണ്‍കെട്ടികയും നോട്ടീസ് പതിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.പാലത്തിന്റെ അടിവശത്തുള്ള മണ്ണ് ഇടിഞ്ഞ് നേരത്തെതന്നെ പാലത്തിന് ബലക്ഷയമുണ്ടായിരുന്നതാണ്.അറ്റകുറ്റപണിക്കോ സംരക്ഷണത്തിനോ അധികൃതര്‍ ഇടപെടാത്തതുമൂലം കൂടുതൽ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ് പാലം.ഇരുചക്രവാഹന യാത്രികരും കാല്‍നടക്കാരുമാണ് ഈ പാലം ഉപയോഗിച്ചുവരുന്നത്.അരകിലോമീറ്റര്‍ ദൂരത്താണ് വലിയ വാഹനങ്ങളുള്‍പ്പടെ പോകുന്ന മറ്റൊരു പാലമുള്ളത്.
