കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിലെ കോമേഴ്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ‘വന്യം- രണ്ടാം പതിപ്പ്’ എന്ന പരിസ്ഥിതി സൗഹൃദ പ്രദർശന വിപണന മേള സംഘടിപ്പിച്ചു. കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടി കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ഉദ്ഘാടനം ചെയ്‌തു. കോമേഴ്സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്ക്, അഡ്മിനിസ്‌ട്രെറ്റീവ് ഡീൻ ഡോ. സ്മിത തങ്കച്ചൻ, അക്കാദമിക് ഡീൻ ഡോ. ബിനു വർഗ്ഗീസ്, കോമേഴ്സ‌് അസോസിയേഷൻ ടീച്ചർ ഇൻ ചാർജ് ഡോ. ജിനി തോമസ്, മറ്റ് അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
വിദ്യാർത്ഥികൾ വിവിധ പരിസ്ഥിതി-സൗഹൃദ ഉത്പന്നങ്ങളുടെ സ്റ്റാളുകൾ ഒരുക്കിയിരുന്നു.മുളകൊണ്ടുള്ള വിവിധ ഉത്പന്നങ്ങൾ,, കുത്താംപിള്ളി കൈത്തറി വസ്ത്രങ്ങൾ, ആഭരണങ്ങൾ, മൺ പാത്രങ്ങൾ, ധാന്യ പൊടികൾ , നാണയങ്ങൾ, പുരാവസ്തുക്കളുടെ പ്രദർശനം, വിദ്യാർത്ഥികൾ തയ്യാറാക്കിയ നാടൻ ലഘുഭക്ഷണ ങ്ങളും, പാനിയങ്ങളും ഉൾപ്പെടുന്നതായിരുന്നു സ്‌റ്റോളുകൾ.വിദ്യാർത്ഥികളിൽ സംരഭകശേഷിയും വിപണന നൈപുണ്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞവർഷം ആരംഭിച്ച പരിപാടിയാണ് വന്യം. കോളേജിലെ എല്ലാ വിഭാഗങ്ങളിലേയും അധ്യാപക- അനധ്യാപകരും, വിദ്യാർത്ഥികളും സജീവമായി പരിപാടിയിൽ പങ്കെടുത്തു.
