Connect with us

Hi, what are you looking for?

ACCIDENT

സ്‌കൂട്ടര്‍ യാത്രികന്‍ കാര്‍ കയറി മരിച്ചു

കോതമംഗലം: കോതമംഗലം – മൂവാറ്റുപുഴ റോഡില്‍ കറുകടത്ത് സ്‌കൂട്ടര്‍ യാത്രികന്‍ കാര്‍ കയറി മരിച്ചു. മുളവൂര്‍ പൊന്നിരിക്കപ്പറമ്പ്് ഉത്തുവാന്‍ വീട്ടില്‍ സെയ്തിൻ്റെ മകന്‍ അന്ത്രു (50) ആണ് മരിച്ചത്. കറുകടം ഷാപ്പുംപടിക്കും അമ്പലപ്പടിക്കും മധ്യേ ദേശീയ പാത നവീകരണ പണികള്‍ നടക്കുന്നതിന് സമീപത്ത് തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. ജെ.സി.ബി.യില്‍ മുട്ടാതിരിക്കാനായി വെട്ടിച്ചപ്പോള്‍ സ്‌കൂട്ടര്‍ മറിഞ്ഞ്് റോഡിലേക്ക് വീണ അന്ത്രുവിന്റെ ദേഹത്തുകൂടി കാര്‍ കയറിയിറങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോതമംഗലത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗള്‍ഫില്‍ ജോലി ചെയ്യുന്ന അന്ത്രു രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. തിരികെ പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് അപകട മരണം. കബറടക്കം നടത്തി.

ഭാര്യ: ആമിന. മക്കള്‍: നാദിഷ, നദീറ, നസ്രത്ത്. മരുമക്കള്‍: ആഷിഖ്, അസീസ്, അജ്മല്‍.

You May Also Like

NEWS

കോതമംഗലം: കേരള ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസസ്, ഹോംഗാര്‍ഡ്സ്, സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെ നേതൃത്വത്തില്‍ എറണാകുളം റീജിയണല്‍ സ്പോര്‍ട്സ് മീറ്റ് നഗരസഭ ചെയര്‍മാന്‍ കെ.കെ.ടോമി ഉദ്ഘാടനം ചെയ്തു. എറണാകുളം റീജിയണല്‍ ഫയര്‍ ഓഫീസര്‍...

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയില്‍ വാളറ ആറാംമൈലിന് സമീപം വാഹനാപകടം. കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം സംഭവിച്ചത്. ഈരാറ്റുപേട്ട കണ്ടത്തില്‍ മനു ജോസഫ്...

NEWS

കോതമംഗലം : പകുതി വിലക്ക് സ്കൂട്ടറും ലാപ് ടോപ്പും മറ്റ് ഉപകരണങ്ങളും ലഭിക്കുമെന്ന് പരസ്യം കണ്ട് പണമടച്ച കോതമംഗലത്തുള്ള നിരവധിപേരും ആശങ്കയിൽ. ആദ്യം പകുതി പണമടച്ച് പദ്ധതിയിൽ അംഗമായ ശേഷം കുറച്ചു മാസങ്ങൾക്കുള്ളിൽ...

ACCIDENT

നേര്യമംഗലം: അടിമാലി റൂട്ടിൽ വാളറയ്ക്ക് സമീപം കെഎസ്ആർടിസി ബസ് മറിഞ്ഞു.  ഫയർഫോഴ്സും, പോലീസും, നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. പരുക്കേറ്റവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിലും അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില...

error: Content is protected !!